ഫ​യ​ലു​ക​ൾ കാ​ണാ​താ​യ സം​ഭ​വം ഗൗ​ര​വതരമെന്നു മുൻ ജഡ്ജി
ഫ​യ​ലു​ക​ൾ കാ​ണാ​താ​യ സം​ഭ​വം ഗൗ​ര​വതരമെന്നു മുൻ ജഡ്ജി
Wednesday, June 20, 2018 2:06 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്നു ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വം ഗൗ​​​ര​​​വ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നു മു​​​ൻ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ബി.​ ​​കെ​​​മാ​​​ൽ പാ​​​ഷ. ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വം ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ൽ പോ​​​ലീ​​​സി​​​നെ​​​യോ മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​യെ​​​യോ അ​​​ന്വേ​​​ഷ​​​ണം ഏ​​​ൽ​​​പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ഷ​​​യം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വം മോ​​​ഷ​​​ണ​​​മാ​​​ണ്. ഇ​​​തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി വേ​​​ണ്ട​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്നു ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ണാ​​​താ​​​കു​​​ന്ന​​​ത് സാ​​​ധാ​​​​ര​​​ണ​​ഗ​​​തി​​​യി​​​ൽ സം​​​ഭ​​​വി​​​ക്കി​​​ല്ല. മൂ​​​ന്നാ​​​മ​​​തൊ​​​രാ​​​ൾ വ​​​ന്നെ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യി എ​​​ന്ന​​​ത് ത​​​നി​​​ക്കു വി​​​ശ്വ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. കാ​​​ര​​​ണം അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഇ​​​ല്ല.


ഏ​​​തു വി​​​ധ​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഇ​​​പ്പോ​​​ൾ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​ണ്ട്. അ​​​ത് ശ​​​രി​​​യാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ണ്. ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ണാ​​​താ​​​കു​​​ന്ന​​​ത് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കെ​​​മാ​​​ൽ പാ​​​ഷ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.