പ​രീ​ക്ഷാ​ഫ​ലം വൈ​ക​ൽ: ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭയി​ൽ
പ​രീ​ക്ഷാ​ഫ​ലം വൈ​ക​ൽ: ദീ​പി​ക വാ​ർ​ത്ത നി​യ​മ​സ​ഭയി​ൽ
Wednesday, June 20, 2018 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെടെ ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് വൈ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ദീ​​​പി​​​ക വാ​​​ർ​​​ത്ത നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ. പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ​​​യാ​​​ണ് ഈ ​​​വി​​​ഷ​​​യം സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ നി​​​യ​​​മ ഭേ​​​ദഗതി ബി​​​ല്ലി​​​ന്മേ​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഈ ​​​പ്ര​​​ശ്നം ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

എം.​​​ജി, കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ബി​​​രു​​​ദ​​​ഫ​​​ല പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞ 12 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ​​​യും ഫ​​​ലം വ​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദഫ​​​ലം ഉ​​​ട​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദപ​​​രീ​​​ക്ഷാഫ​​​ലം ഉ​​​ട​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​രി​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ർ. ഈ ​​​ആ​​​ഴ്ചത​​​ന്നെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ വ​​​രെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​ടു​​ന്ന​​തി​​നു ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​ഫ​​​ലം കാ​​​ത്തി​​​രി​​​ക്ക​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. പ​​​രീ​​​ക്ഷാഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.


ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​രവി​​​ദ്യാ​​​ഭ്യാ​​​സം ഒ​​​ഴി​​​കെ​​​യു​​​ള്ള ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഫ​​​ലം ഈ ​​​മാ​​​സം ആ​​​ദ്യ​​​ആ​​​ഴ്ച പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വും ആ​​​ദ്യം ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത് എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യി​​​രു​​​ന്നു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ 30 നു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഈ ​​​മാ​​​സം 30 നു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.