അപകടത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
അപകടത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
Thursday, June 21, 2018 1:37 AM IST
ചാ​രും​മൂ​ട്: ആം​ബു​ല​ന്‍സ് നി​യ​ന്ത്ര​ണം വി​ട്ടി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര പ​ല്ലാ​രി​മം​ഗ​ല​ത്തു​ള്ള സ്‌​നേ​ഹ​തീ​രം ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ രാ​ജു​വി​ല്ല​യി​ല്‍ പാ​സ്റ്റ​ര്‍ കോ​ശി​യു​ടെ മ​ക​ന്‍ ബ്ല​സ​ന്‍ കോ​ശി (21)ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​റി​ന് രാ​ത്രി ബ്ല​സ​ന്‍ ഓ​ടി​ച്ച ആം​ബു​ല​ന്‍സ് കെ.​പി. റോ​ഡി​ല്‍ ക​റ്റാ​നം വെ​ട്ടി​ക്കോ​ടി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് ഒ​രു വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ് തി​രു​വ​ല്ല പാ​യി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ബ്ലെ​സ​ന്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. അ​മ്മ: മോ​ളി. ഭാ​ര്യ: ജെ​സി. സം​സ്‌​കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.