ആർക്കിടെക്ചർ: പട്ടികവർഗ വിഭാഗത്തിൽ അമൃത
Thursday, June 21, 2018 1:37 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ആർക്കിടെക്ചർ പ്രവേ ശനപരീക്ഷയിൽ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ മ​​ല​​പ്പു​​റം പ​​ള്ളി​​ക്കു​​ള​​ങ്ങ​​ര പി.​​ അ​​ര​​വി​​ന്ദ് ഒ​​ന്നും കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ ശ​​ങ്ക​​ർ രാ​​ജേ​​ഷ് ര​​ണ്ടും റാ​​ങ്ക് നേ​​ടി.

പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ടു​​ക്കി കോ​​രു​​ത്തോ​​ട് കൊ​​ട്ടാ​​ര​​ത്തി​​ൽ കെ.​​എ​​സ്.​​അ​​മൃ​​ത ഒ​​ന്നും വ​​യ​​നാ​​ട് പ​​യ്യ​​ന്പ​​ള്ളി മു​​ള്ള​​ൻ​​ത​​റ​​യി​​ൽ മി​​ഥു​​ൻ സി ​​മു​​കു​​ന്ദ​​ൻ ര​​ണ്ടും റാ​​ങ്ക് നേ​​ടി. ഫാർമസി പ്രവേശന പരീക്ഷയിൽ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ക​​ഞ്ഞി​​ക്കു​​ഴി ഗ​​വ.​ ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ സാ​​ന്ദ്ര ഒ​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ ​​കോ​​ളേ​​ജ് ചാ​​ല​​ക്കു​​ഴി റോ​​ഡി​​ൽ ആ​​ദ​​ർ​​ശ് ആ​​ദി​​ത്യ ര​​ണ്ടും റാ​​ങ്ക് നേ​​ടി. പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ കാ​​സ​​ർ​ഗോ​ഡ് കൊ​​യ്യേ​​ക്ക​​ൽ വീ​​ട്ടി​​ൽ കെ.​​ ശ്രു​​തി ഒ​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​രം അ​​രു​​വി​​ക്ക​​ര അ​​ഭി​​രാ​​മ​​ത്തി​​ൽ കെ.​​എ.​​അ​​ഭി​​രാ​​മി ര​​ണ്ടും റാ​​ങ്ക് നേ​​ടി. പിആ​​ർ ചേം​ബ​​റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ​​യാ​​ണ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.