ഞാ​യ​റാ​ഴ്ച​ക​ളി​ലെ പി​എ​സ്‌സി പ​രീ​ക്ഷ​ക​ൾ പു​നഃപ​രി​ശോ​ധി​ക്ക​ണം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Thursday, June 21, 2018 1:56 AM IST
കൊ​​​ച്ചി: പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ലു​​​ള്ള കീ​​​ഴ്‌വ​​​ഴ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി ജൂ​​​ലൈ 22, ഓ​​​ഗ​​​സ്റ്റ് അ​​ഞ്ച് എ​​​ന്നീ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ പി​​​എ​​​സ് സി ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, കെ​​എ​​സ്ആ​​​ർ​​​ടി​​​സി, കെ​​എ​​​സ്ഡി​​​സി, സ്റ്റേ​​​റ്റ് ഫാ​​​മിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ​​​രീ​​​ക്ഷ​​​ക​​​ൾ.

ക്രൈ​​​സ്ത​​​വ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ലും വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നും ത​​​ട​​​സ​​​മാ​​​കും. പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ചീ​​​ഫ് സൂ​​​പ്ര​​​ണ്ട് സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക​​​ളാ​​​ണെ​​​ന്നി​​​രി​​​ക്കെ, അ​​​വ​​​രും അ​​​ധ്യാ​​​പ​​​ക​​​രും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചും ഞാ​​​യ​​​റാ​​​ഴ്ച​ പ​​​രീ​​​ക്ഷ​​​ക​​​ൾ പ്ര​​​യാ​​​സ​​​മു​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണ്.


കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ജോ​​​സ് ആ​​​ന്‍റ​​​ണി, സി​​​ബി വ​​​ലി​​​യ​​​മ​​​റ്റം, ഡി.​​​ആ​​​ർ. ജോ​​​സ്, വി.​​​എ​​​ക്സ്. ആ​​​ന്‍റ​​​ണി, ബി​​​സോ​​​യ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.