ഒാടിക്കളിക്കുന്നതിനിടെ രണ്ടു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു
ഒാടിക്കളിക്കുന്നതിനിടെ രണ്ടു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു
Thursday, June 21, 2018 2:47 AM IST
മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: വീ​​ട്ടു​​മു​​റ്റ​​ത്ത് ഓ​​ടി​​ക്ക​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ചു​​റ്റു​​മ​​തി​​ലി​​ല്ലാ​​ത്ത കി​​ണ​​റ്റി​​ൽ വീ​​ണു ര​​ണ്ടു​ വ​​യ​​സു​​ള്ള കു​​ട്ടി മ​​രി​​ച്ചു. മ​​ണ്ണാ​​റ​​മ​​റ്റ​​ത്തി​​ൽ ജോ​​മി​​ച്ച​​ന്‍റെ മ​​ക​​ൻ ജൂ​​വ​​ൽ (ര​​ണ്ട്) ആ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു കി​​ണ​​റ്റി​​ൽ വീ​​ണു മ​​രി​​ച്ച​​ത്.

ജൂ​​വ​​ലി​​ന്‍റെ മാ​​താ​​വ് മ​​ഞ്ജു വീ​​ട്ടു​​മു​​റ്റ​​ത്തു പാ​​ത്രം ക​​ഴു​​കി​​ക്കൊ​​ണ്ടി​​രി​​ക്ക​​വേ ഓ​​ടി​​ക്ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന ജൂ​​വ​​ൽ പു​​ര​​യി​​ട​​ത്തി​​ലെ കി​​ണ​​റി​​ന​​ടു​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു. കു​​ട​​ക്ക​​ച്ചി​​റ സെ​​ന്‍റ് ജോ​​സ​​ഫ് സ്കൂ​​ൾ അ​​ന​​ധ്യാ​​പ​​ക​​നാ​​യ ജോ​​മി​​ച്ച​​ൻ അ​​ടു​​ത്ത​ നാ​​ളി​​ലാ​​ണ് ത​​റ​​വാ​​ടി​​നു സ​​മീ​​പ​​ത്തു​​ത​​ന്നെ പു​​തി​​യ വീ​​ടു​​വ​​ച്ചു മാ​​റി​​യ​​ത്. പ​​ക​​ൽ​ സ​​മ​​യ​​ങ്ങ​​ളി​​ൽ മ​​ഞ്ജു​​വും മ​​ക​​നും ത​​റ​​വാ​​ട് വീ​​ട്ടി​​ൽ ത​​ങ്ങു​​ക​​യാ​​യി​​രു​​ന്നു പ​​തി​​വ്. പാ​​ത്രം ക​​ഴു​​കു​​ന്ന​​തി​​നി​​ട​​യി​​ൽ കി​​ണ​​റ്റി​​ൽ​നി​ന്നു ശ​​ബ്ദം കേ​​ട്ട് മ​​ഞ്ജു ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ജൂ​​വ​​ൽ മു​​ങ്ങി​​ത്താ​​ണി​​രു​​ന്നു. മ​​ഞ്ജു​​വി​​ന്‍റെ ക​​ര​​ച്ചി​​ൽ കേ​​ട്ട് അ​​യ​​ൽ​​വാ​​സി​​ക​​ളും നാ​​ട്ടു​​കാ​​രും ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും കി​​ണ​​റ്റി​​ൽ വെ​​ള്ളം നി​​റ​​ഞ്ഞു​​കി​​ട​​ന്നി​​രു​​ന്ന​​തി​​നാ​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം വൈകി. പിന്നീട് പാ​​ലാ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് അ​​സീ​​സി പ​​ള്ളി​​യി​​ൽ. ക​​ണ്ണൂ​​ർ പേ​​രാ​​വൂ​​ർ മം​​ഗം​​താ​​ന​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​ണ് മ​​ഞ്ജു. യു​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​നി ജൂ​​ലി​​യ​​റ്റ് സ​​ഹോ​​ദ​​രി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.