കാറിടിച്ചു യു​വാ​വ് മ​രി​ച്ചു, ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
കാറിടിച്ചു യു​വാ​വ് മ​രി​ച്ചു, ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Friday, June 22, 2018 2:10 AM IST
മൂ​​ന്നാ​​ർ: റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു​​പോ​​യ യു​​വാ​​വ് കാ​​റി​​ടി​​ച്ചു മ​​രി​​ച്ചു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു​​വി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ത​​മി​​ഴ്നാ​​ട് തി​​രു​​നെ​​ൽ​​വേ​​ലി ജി​​ല്ല​​യി​​ൽ ശ​​ങ്ക​​ര​​ൻ​​കോ​​വി​​ൽ അ​​ന്നി​​കു​​ള​​ന്തൈ സ്വ​​ദേ​​ശി മാ​​ട​​സാ​​മി - രാ​​മ​​ല​​ക്ഷ്മി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​രു​​ണ്‍​കു​​മാ​​ർ (25) ആ​​ണ് മ​​രി​​ച്ച​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ബി​​കോം വി​​ദ്യാ​​ർ​​ഥി രാം​​കു​​മാ​​റി​​നെ (19) കോ​​ല​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​​ഴ​​യ​​മൂ​​ന്നാ​​റി​​ലെ മൂ​​ല​​ക്ക​​ട​​യ്ക്ക​​ടു​​ത്ത് ല​​ക്ഷ്മി റോ​​ഡി​​ൽ ക​​ഴി​​ഞ്ഞ​ ദി​​വ​​സം രാ​​ത്രി 11-നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ആ​​ളു​​ക​​ളെ ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ചു നി​​ർ​​ത്താ​​തെ​​പോ​​യ കാ​​ർ സെ​​വ​​ൻ​​മ​​ല ഒ​​റ്റ​​പ്പാ​​റ​​യ്ക്കു ​സ​​മീ​​പം ത​​ട്ടി​​യ​ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വാ​​ഹ​​നം ഓ​​ടി​​ച്ച​​യാ​​ൾ വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചു ക​​ട​​ന്നു​​ക​​ള​​ഞ്ഞു. ബ​​ന്ധു​​വി​​ന്‍റെ ഹോ​​ട്ട​​ലി​​ൽ​​നി​​ന്നു വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മാ​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ന്‍റെ വി​​വാ​​ഹ ​ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​നാ​​ണ് അ​​രു​​ണ്‍​കു​​മാ​​ർ മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്. യു​​വാ​​ക്ക​​ളെ ഇ​​ടി​​ച്ചു​​തെ​​റി​​പ്പി​​ക്കു​​ന്ന​​തി​​നു​​മു​​ന്പ് കാ​​ർ മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ​​യും ഇ​​ടി​​ച്ചി​​രു​​ന്നു. സെ​​വ​​ൻ​​മ​​ല പാ​​ർ​​വ​​തി എ​​സ്റ്റേ​​റ്റ് സ്വ​​ദേ​​ശി സു​​ഭാ​​ഷാ​​ണ് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്നു പ​​റ​​യു​​ന്നു. പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.