ബ​സു​ക​ളി​ൽ സി​സി​ടി​വി: ക​മ്മീ​ഷ​ണ​റോട് അ​ഭി​പ്രാ​യം അ​റി​യി​ക്കാൻ ക​മ്മീ​ഷ​ൻ
Friday, June 22, 2018 2:49 AM IST
കൊ​​​ച്ചി: പോ​​​ക്ക​​​റ്റ​​​ടി​​​യും സ്ത്രീ​​​ക​​​ളോ​​​ടു​​​ള്ള മോ​​​ശം പെ​​​രു​​​മാ​​​റ്റ​​​വും വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി സ്ഥാ​​​പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ർ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ജൂ​​​ലൈ​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​മോ​​​ഹ​​​ന​​​ദാ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


ബ​​​സി​​​നു​​​ള്ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ തെ​​​ളി​​​വ് ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ന്നും തെ​​​ളി​​​വ് കി​​​ട്ടി​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി പോ​​​ലീ​​​സി​​​ന് മു​​​ന്നോ​​​ട്ട് പോ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. കൊ​​​ച്ചി​​​യി​​​ലോ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സി.​​​ജെ. കു​​​ഞ്ഞു​​​കു​​​ഞ്ഞ് സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.