പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടു​ വ​ർ​ഷം കൊ​​ണ്ടു 3.3 ല​ക്ഷം കു​ട്ടി​ക​ളു​ടെ വ​ർ​ധ​ന
പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടു​ വ​ർ​ഷം കൊ​​ണ്ടു 3.3 ല​ക്ഷം കു​ട്ടി​ക​ളു​ടെ വ​ർ​ധ​ന
Saturday, June 23, 2018 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​റാം പ്ര​​​വൃ​​​ത്തി​​ദി​​​ന ക​​​ണ​​​ക്കെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ ഒ​​മ്പ​​​തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി എ​​​ത്തി​​​യ​​​ത് 1,85,971 കു​​​ട്ടി​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​തു​​​താ​​​യി എ​​​ത്തി​​​യ 1,45,208 കു​​​ട്ടി​​​ക​​​ളെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞം തു​​​ട​​​ങ്ങി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം 3,31,179 കു​​​ട്ടി​​​ക​​​ൾ പു​​​തി​​​യ​​​താ​​​യി സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി. ഈ ​​​വ​​​ർ​​​ഷം സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ 6.3 ശ​​​ത​​​മാ​​​ന​​​വും (70,644), എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ 5.4 ശ​​​ത​​​മാ​​​നം (1,15,327), കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ അ​​​ണ്‍​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ 33,174 കു​​​ട്ടി​​​ക​​​ൾ (എ​​​ട്ടു ശ​​​ത​​​മാ​​​നം) കു​​​റ​​​ഞ്ഞു.

ഒ​​​ന്നാം ക്ലാ​​​സി​​​ൽ മാ​​​ത്രം ഇ​​​പ്രാ​​​വ​​​ശ്യം പു​​​തി​​​യ​​​താ​​​യി എ​​​ത്തി​​​യ​​​ത് 10,078 കു​​​ട്ടി​​​ക​​​ളാ​​​ണ്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഒ​​​ന്നാം ക്ലാ​​​സി​​​ൽ കു​​​ട്ടി​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി. എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ പ​​​ത്താം ക്ലാ​​​സ് ഒ​​​ഴി​​​കെ എ​​​ല്ലാ ക്ലാ​​​സി​​​ലും കു​​​ട്ടി​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​ണ്‍​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ എ​​​ല്ലാ ക്ലാ​​​സു​​​ക​​​ളി​​​ലും കു​​​ട്ടി​​​ക​​​ൾ കു​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് അ​​​ഞ്ചാം ക്ലാ​​​സി​​​ലാ​​​ണ്. 45702 കു​​​ട്ടി​​​ക​​​ൾ (24.57 ശ​​​ത​​​മാ​​​നം) എ​​​ട്ടാം ക്ലാ​​​സി​​​ൽ 37,724 കു​​​ട്ടി​​​ക​​​ൾ (20.28 ശ​​​ത​​​മാ​​​നം) അ​​​ധി​​​മാ​​​യി ഈ ​​​വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​നം നേ​​​ടി.

പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ മൊ​​​ത്തം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ വ​​​ർ​​​ധി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ 32349 കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി. 25 വ​​​ർ​​​ഷ​​​മാ​​​യി ഓ​​​രോ വ​​​ർ​​​ഷ​​​വും മൊ​​​ത്തം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ കു​​​റ​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യാ​​​ണ് ഇ​​​തു​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ൾ വ​​​ർ​​​ധി​​​ച്ച​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലും (32,964) തൊ​​​ട്ട​​​ടു​​​ത്ത് കോ​​​ഴി​​​ക്കോ​​​ട് (20,043), പാ​​​ല​​​ക്കാ​​​ട് (17,197), ക​​​ണ്ണൂ​​​ർ (16802), കൊ​​​ല്ലം (16720), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (15777) ജി​​​ല്ല​​​ക​​​ളു​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സ​​​ർ​​​ക്കാ​​​ർ (1126712), എ​​​യ്ഡ​​​ഡ് (2140794), അ​​​ണ്‍​എ​​​യ്ഡ​​​ഡ് (413234) മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി മൊ​​​ത്തം 36.81 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം സ​​​ർ​​​ക്കാ​​​ർ (1145973), എ​​​യ്ഡ​​​ഡ് (2153882), അ​​​ണ്‍​എ​​​യ്ഡ​​​ഡ് (403963) മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി മൊ​​​ത്തം 37.04 ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ ഉ​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​ത് (602) ല​​​ക്ഷം മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് (3.6 ല​​​ക്ഷം), പാ​​​ല​​​ക്കാ​​​ട് (3.4 ല​​​ക്ഷം) ക​​​ണ്ണൂ​​​ർ (2.8 ല​​​ക്ഷം) ആ​​​ല​​​പ്പു​​​ഴ (1.6 ല​​​ക്ഷം), കാ​​​സ​​​ർ​​​ഗോ​​​ഡ് (1.5 ല​​​ക്ഷം), കോ​​​ട്ട​​​യം (1.4 ല​​​ക്ഷം), വ​​​യ​​​നാ​​​ട് (ഒ​​​രു​​​ല​​​ക്ഷം), ഇ​​​ടു​​​ക്കി (0.9 ല​​​ക്ഷം), പ​​​ത്ത​​​നം​​​തി​​​ട്ട (0.76 ല​​​ക്ഷം) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ.
സ​​​മ്പൂ​​​ർ​​​ണ സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ്റ്റാ​​​റ്റി​​​ക്സ് വി​​​ഭാ​​​ഗം ക​​​ണ​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ത്തി വി​​​ശ​​​ക​​​ല​​​നം ന​​​ട​​​ത്തി​​​യാ​​​ണ് ആ​​​റാം പ്ര​​​വൃ​​​ത്തി​​​ദി​​​ന ക​​​ണ​​​ക്കെ​​​ടു​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യി​​​ട്ടാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ ഈ ​​​വ​​​ലി​​​യ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.