കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ സം​വി​ധാ​നം
Saturday, June 23, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല ചി​​​ത്ര​​​ങ്ങ​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​റ്റ് ​വ​​​ഴി​​​യും മ​​​റ്റും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് നോ​​​ഡ​​​ൽ സൈ​​​ബ​​​ർ​​​സെ​​​ൽ രൂ​​​പ​​​വ​​​ൽ​​​ക്ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​​ത്ത​​​ര​​​വാ​​​യി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സെ​​​ൽ രൂ​​​പ​​​വ​​​ൽ​​​ക​​​രി​​​ച്ച​​​ത്.

സ്റ്റേ​​​റ്റ് ക്രൈം ​​​റി​​ക്കാ​​ർ​​ഡ്സ് ബ്യൂ​​​റോ എ​​​ഡി​​​ജി​​​പി സെ​​​ല്ലി​​​ന്‍റെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി​​​രി​​​ക്കും. എ​​​സ്‌​​സി​​​ആ​​​ർ​​​ബി എ​​​സ്പി (ഐ​​​സി​​​ടി), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി ഡി​​​സി​​​ആ​​​ർ​​​ബി അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ന്നി​​​വ​​​രെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റെ സ​​​ഹാ​​​യി​​​ക്കാ​​​നും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് www.cyber police .gov.in എ​​​ന്ന കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി​​​ പരിഹാരത്തിന് 155260 എ​​​ന്ന ഹെ​​​ൽ​​​പ്പ്‌ലൈൻ ന​​​ന്പ​​​രും വൈ​​​കാ​​​തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കും. ഐ​​​ടി ആ​​​ക്ടി​​​ലെ സെ​​​ക്‌ഷ​​​ൻ 79 3(ബി) ​​​അ​​​നു​​​സ​​​രി​​​ച്ച് കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ള്ള​​​ട​​​ക്കം ബ്ലോ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും നോ​​​ഡ​​​ൽ സെ​​​ൽ സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.