ബൈ​ക്കി​നു മു​ക​ളി​ൽ തെ​ങ്ങു​വീ​ണു യുവാവ് മരിച്ചു
Sunday, June 24, 2018 12:20 AM IST
കോ​​ട്ട​​യം: കു​​ട​​യം​​പ​​ടി​​യി​​ൽ ബൈ​​ക്കി​​നു മു​​ക​​ളി​​ലേ​​ക്കു തെ​​ങ്ങു​​വീ​​ണു പ​​രു​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​​ട്ട​​പ്പ​​ന ന​​രി​​യം​​പാ​​റ ആ​​റു​​ക​​ണ്ട​​ത്തി​​ൽ വാ​​സു ര​​വി​​യു​​ടെ മ​​ക​​ൻ എ.​​ആ​​ർ ര​​തീ​​ഷ് (34)ആ​ണ് മ​​രി​​ച്ചു. ക​​ഴി​​ഞ്ഞ 28 നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മൂ​​ന്നു​​വ​​ർ​​ഷ​​മാ​​യി ര​​തീ​​ഷും കു​​ടും​​ബ​​വും ഗാ​​ന്ധി​​ന​​ഗ​​റി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു.

വീ​​ട്ടി​​ൽ നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ട​​യി​​ലാ​​ണ് ര​​തീ​​ഷ് സ​​ഞ്ച​​രി​​ച്ച ബൈ​​ക്കി​​നു മു​​ക​​ളി​​ലേ​​ക്കു തെ​​ങ്ങു മ​​റി​​ഞ്ഞു വീ​​ണ​​ത്. അ​​പ​​ക​​ട​​ത്തി​​ൽ സാ​​ര​​മാ​​യി പ​​രു​​ക്കേ​​റ്റ ര​​തീ​​ഷി​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്.


പി​​ന്നീ​​ട് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മു​​ട്ട​​ന്പ​​ലം പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ. അ​മ്മ: ര​​ത്ന​​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.