കേന്ദ്ര റെയിൽവേ അവഗണയ്ക്കെതിരേ കേരള കോൺഗ്രസ് -ജേക്കബ് സമരം ചെയ്യും
Sunday, June 24, 2018 12:32 AM IST
കോ​ട്ട​യം: ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്‌​ട​റി​ക്കെ​തി​രേ കേ​ന്ദ്രം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​തി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ജൂ​ലൈ പ​ത്തി​ന് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.

റ​ബ​ർ ഇ​റ​ക്കു​മ​തി അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക​യും വേ​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ അ​ഖി​ല​ക​ക്ഷി നി​വേ​ദ​ക സം​ഘ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യേ​യും പാ​ർ​ട്ടി അ​പ​ല​പി​ച്ചു.


ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് ജോ​സ​ഫ്, ഡെ​യ്സി ജേ​ക്ക​ബ്, സി. ​മോ​ഹ​ന​ൻ​പി​ള്ള, ബാ​ബു വ​ലി​യ​വീ​ട​ൻ, കെ.​ആ​ർ. ഗി​രി​ജ​ൻ, വി.​എ​സ്. മ​നോ​ജ് കു​മാ​ർ, കു​ള​ക്ക​ട രാ​ജു എ​ന്നി​വ​രും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​രി​മം സു​ന്ദ​രേ​ശ​ൻ, പി.​എ​സ്. ജ​യിം​സ്, ക​ല്ല​ട ഫ്രാ​ൻ​സി​സ്, മ​നോ​ജ് മേ​മ​ന, മാ​ർ​ട്ടി​ൻ മാ​ണി, ഒ.​ജെ. ബി​ജു, ജി. ​കോ​ശി, വി​ൽ​സ​ൺ അ​ത്തി​ക്ക​ൽ, പി.​എം. ഏ​ലി​യാ​സ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.