മു​ഖ്യ​മ​ന്ത്രി​ക്ക് ഫേ​സ്ബു​ക്കി​ൽ വ​ധ​ഭീ​ഷ​ണി: കൃ​ഷ്ണ​കു​മാ​റി​നെ നാ​ളെ കൊ​ച്ചി​യി​ലെ​ത്തി​ക്കും
മു​ഖ്യ​മ​ന്ത്രി​ക്ക് ഫേ​സ്ബു​ക്കി​ൽ വ​ധ​ഭീ​ഷ​ണി: കൃ​ഷ്ണ​കു​മാ​റി​നെ നാ​ളെ കൊ​ച്ചി​യി​ലെ​ത്തി​ക്കും
Sunday, June 24, 2018 12:32 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ ഫേ​​​സ്ബു​​​ക്ക് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​ർ നാ​​​യ​​​രെ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗ​​​മാ​​​ണ് ഇ​​​യാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന പ്ര​​​തി​​​യെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് അ​​​പേ​​​ക്ഷ ന​​​ൽ​​​കും.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സ് കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നെ​​​യും​​​കൊ​​​ണ്ട് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട​​​ത്. എ​​​സ്ഐ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണ് കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നെ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ എ​​​ണ്ണ ക​​​ന്പ​​​നി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​ർ ജൂ​​​ണ്‍ അ​​​ഞ്ചി​​​നാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ക​​​ന്പ​​​നി ഇ​​​യ​​​ളെ ജോ​​​ലി​​​യി​​​ൽ നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടു.


അ​​​ബു​​​ദാ​​​ബി​​​യി​​​ൽ നി​​​ന്ന് ന്യൂ ​​​ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നെ കൊ​​​ച്ചി പോ​​​ലീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സൃ​​​ത​​​മാ​​​ണ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.