എംജിയിൽ അത്യാധുനിക ലബോറട്ടറി സമുച്ചയം: 132.75 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി
Tuesday, June 26, 2018 12:04 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്ത​ർ​ദേ​ശി​യ നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് 132.75 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. അ​ഞ്ചു നി​ല​ക​ളി​ലാ​യി ഒ​രു ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള​തും ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​യ ല​ബോ​റ​ട്ട​റി സ​മു​ച്ച​യം ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ത്ത​ന്നെ പ്ര​ഥ​മ​സം​രം​ഭ​മാ​യാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

എം​ജി​യി​ലെ ബ​യോ​സ​യ​ൻ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ഫി​സി​ക്സ്, എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ ശാ​സ്ത്ര​പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഗ​വേ​ഷ​ണ​ത്തി​നു​പ​ക​രി​ക്കു​ന്ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ലാ​ബ് സ​മു​ച്ച​യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​യ്ക്കാ​ണ് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മാ​യ​ത്.


പി​ജി, എം​ഫി​ൽ, പോ​സ്റ്റ് ഡോ​ക്ട​റ​ൽ ത​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ഇ​തി​ലെ ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.