സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍​വീ​സ്  അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
Tuesday, June 26, 2018 12:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:​​​​ അ​​​​ഖി​​​​ലേ​​​​ന്ത്യാ സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം നേ​​​​ടി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ​​​​വ​​​​ര്‍​ക്ക് മി​​​​ക​​​​ച്ച പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്​കി​​​​യ സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം അ​​​​ഭി​​​​ന​​​​ന്ദ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം സം​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് 51 പേ​​​​രാ​​​​ണ് സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സി​​​​ന് അ​​​​ര്‍​ഹ​​​​രാ​​​​യ​​​​ത്. ഈ ​​​​വ​​​​ര്‍​ഷം അ​​​​ത് 36 പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി. എ​​​​ങ്കി​​​​ലും സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ വ​​​​ന്‍ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ട്. മ​​​​ത്സ​​​​രാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്​കു​​​​ന്ന സം​​​​സ്ഥാ​​​​ന സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം കൂ​​​​ടു​​​​ത​​​​ല്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​വും ന​​​ല്​കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ര്‍​ക്ക് സം​​​​സ്ഥാ​​​​ന സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​നു​​​​മോ​​​​ദ​​​​ന ച​​​​ട​​​​ങ്ങ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.
വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി പ്ര​​​​ഫ. സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ്, ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ഷ​​​​ടൈ​​​​റ്റ​​​​സ്, സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ക്കാ​​​​ദ​​​​ഡ​​​​മി മു​​​​ഖ്യ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ഡോ. ​​​​ഡി ബാ​​​​ബു പോ​​​​ള്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പി.​​​​അ​​​​നി​​​​ത ദ​​​​മ​​​​യ​​​​ന്തി, സീ​​​​നി​​​​യ​​​​ര്‍ ഫാ​​​​ക്ക​​​​ല്‍​റ്റി മെ​​​​മ്പ​​​​ര്‍ പ്ര​​​​ഫ. ടി. ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​ര​​​​ന്‍, അ​​​​ക്കാ​​​​ഡ​​​​മി ചീ​​​​ഫ് കോ ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ ഡോ. ​​​​എ​​​​ന്‍. ഗം​​​​ഗാ​​​​ധ​​​​ര​​​​ന്‍ നാ​​​​യ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.