വൈക്കം സ്കൂളിലെ ലാബ് കെട്ടിടം തകർന്നു വീണു
Tuesday, July 10, 2018 12:34 AM IST
വൈ​​ക്കം: വൈ​​ക്കം ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് ഹൈ​​സ്കൂ​​ളി​​ലെ ലാ​​ബു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ടം മ​​ഴ​​യെ​ത്തു​ട​​ർ​​ന്നു ത​​ക​​ർ​​ന്നു​​വീ​​ണു. ഒ​​രു മു​​റി പൂ​​ർ​​ണ​​മാ​​യി ന​​ശി​​ക്കു​​ക​​യും ര​​ണ്ട് മു​​റി​​ക​​ൾ​​ക്കു ഭാ​​ഗി​ക​​മാ​​യി കേ​​ടു സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ വെ​​ള്ളി​​യാ​​ഴ്ച​​യും ഈ ​​ലാ​​ബു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. സം​​ഭ​​വ​​സ​​മ​​യം ലാ​​ബി​​ൽ കു​​ട്ടി​​ക​​ൾ ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30നാ​​യി​​രു​​ന്നു കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഒ​​രു ഭാ​​ഗം ത​​ക​​ർ​​ന്നു വീ​​ണ​​ത്. 40 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള കെ​​ട്ടി​​ട​​മാ​​ണി​​ത്.

മു​​റി​​ക​​ളി​​ൽ സീ​​ലിം​​ഗു​​ള്ള​തി​​നാ​​ൽ കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ൽ​​ക്കൂര പ​​ഴ​​കി ജീ​​ർ​​ണി​​ച്ചു മ​​ഴ​​വെ​​ള്ളം കി​​നി​​ഞ്ഞി​​റ​​ങ്ങി അ​​പ​​ക​​ട സ്ഥി​​തി​​യി​​ലാ​​യി​​രു​​ന്ന​​ത് അ​​റി​​യാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഈ ​​കെ​​ട്ടി​​ട​​ത്തി​​ലെ ഒ​​രു മു​​റി​​യി​​ൽ പു​​തു​​താ​​യി നി​​ർ​മി​ച്ച ഡ​​സ്കും ബ​​ഞ്ചു​​ക​​ളും സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​തും കെ​​ട്ടി​​ടം ത​​ക​​ർ​​ന്ന​​തോ​​ടെ ന​​ന​​യു​​ക​​യാ​​ണ്. വൈ​​ക്കം ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യി​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ അ​​ന്താ​​രാ​ഷ്‌​ട്ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഞ്ചു​​കോ​​ടി രൂ​​പ​​വി​​നി​​യോ​​ഗി​​ച്ചു പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​യി ഈ ​​ത​​ക​​ർ​​ന്ന കെ​​ട്ടി​​ട​​മ​​ട​​ക്കം കാ​​ല​​പ്പ​​ഴ​​ക്ക​​ത്താ​​ൽ ജീ​​ർ​​ണി​​ച്ച നാ​​ലു ​കെ​​ട്ടി​​ട​​ങ്ങ​​ൾ പൊ​​ളി​​ച്ചു​​നീ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.


ന​​ഗ​​ര​​സ​​ഭ അ​​ധി​​കൃ​​ത​​രു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ച​​ശേ​​ഷം കെ​​ട്ടി​​ട​​ങ്ങ​​ൾ പൊ​​ളി​​ക്കും. നാ​​ലു ലാ​​ബു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ടം ത​​ക​​ർ​​ന്ന​​തോ​​ടെ സ്കൂ​​ളി​​ലെ പ​​രി​​മി​​ത​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളി​​ലേ​​ക്കു ലാ​​ബി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ഒ​​തു​​ക്കേ​​ണ്ടി വ​​രു​​മെ​​ന്ന് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ കെ. ​​ശ​​ശി​​ക​​ല അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.