എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടിക്കൊന്നു
എസ്റ്റേറ്റ് മാനേജരെ  കാട്ടാന ചവിട്ടിക്കൊന്നു
Thursday, July 12, 2018 2:11 AM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ന്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഏ​ലം എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ഉ​ടു​ന്പ​ൻ​ചോ​ല ശാ​ന്ത​രു​വി സ്വ​ദേ​ശി കു​മാ​ർ(46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് കു​മാ​ർ. ജൂ​ണ്‍ 16ന് ​മൂ​ല​ത്തു​റ പു​തു​പ്പാ​റ എ​സ്റ്റേ​റ്റ് വാ​ച്ച​ർ വേ​ലു​വി​നെ​യും ക​ഴി​ഞ്ഞ അ​ഞ്ചി​നു സി​ങ്കു​ക്ക​ണ്ട​ത്ത് അ​ടി​മാ​ലി പെ​ട്ടി​മു​ടി ഞാ​വ​ൽ​മ​റ്റം ത​ങ്ക​ച്ച​നെ​യും കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ രാ​ജാ​പ്പാ​റ ജം​ഗി​ൾ​പാ​ല​സ് എ​സ്റ്റേ​റ്റി​നു​സ​മീ​പ​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭാ​ര്യ ക​വി​ത, സു​ഹൃ​ത്ത് ചു​രു​ളി എ​ന്നി​വ​ർ​ക്കൊ​പ്പം താ​മ​സ​സ്ഥ​ല​ത്തേ​ക്കു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു കു​മാ​ർ. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ പോ​യി രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ട്രി​പ്പ് ജീ​പ്പി​ൽ രാ​ജാ​പ്പാ​റ​യി​ലെ​ത്തി​യ ശേ​ഷം ര​ണ്ട​ര കി​ലോ​മീ​റ്റ​റ​ക​ലെ​യു​ള്ള എ​സ്റ്റേ​റ്റ് ല​യ​ത്തി​ലേ​ക്കു ന​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്.


ക​വി​ത​യും ചു​രു​ളി​യും മു​ന്നോ​ട്ട് ഓ​ടി​യെ​ങ്കി​ലും തി​രി​ഞ്ഞോ​ടി​യ കു​മാ​റി​നെ ആ​ന തു​ന്പി​ക്കൈ​കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റു കു​മാ​റി​ന്‍റെ ത​ല​യു​ടെ പി​ൻ​വ​ശ​ത്തു ക്ഷ​ത​മേ​ൽ​ക്കു​ക​യും ച​വി​ട്ടേ​റ്റു വ​ല​തു​കാ​ൽ ഒ​ടി​യു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ മീ​നാ​ക്ഷി​പു​ര​ത്തെ​ത്തി​ച്ചു സം​സ്ക​രി​ച്ചു. മ​ക്ക​ൾ: പ്രി​യ​ദ​ർ​ശി​നി, ര​ശ്മി. ഇ​രു​വ​രും ക​ല്ലു​പാ​ലം വി​ജ​യ​മാ​ത പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.