ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം:വാ​ർ​ത്ത​ക​ൾ തെ​റ്റി​ദ്ധാ​ര​ണാജ​ന​ക​മെ​ന്നു ഡോ.​പി.​കെ.​ രാ​ധാ​കൃ​ഷ്ണ​ൻ
Thursday, July 12, 2018 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​നി​​​ക്കെ​​​തി​​​രേ ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ശി​​​പാ​​​ർ​​​ശ ചെ​​​യ്ത് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​താ​​​യി ചി​​​ല പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത തി​​​ക​​​ച്ചും തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​ജ​​​ന​​​ക​​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​പി.​​​കെ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത് ഒ​​​രു വാ​​​രി​​​ക​​​യി​​​ൽ വ​​​ന്ന ഒ​​​രു ലേ​​​ഖ​​​ന​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണെ​​​ന്നാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ആ ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ ത​​​ന്‍റെ പ​​​ക്ക​​​ൽ നി​​​ന്നു ക്രി​​​മി​​​ന​​​ൽ കു​​​റ്റം ഉ​​​ണ്ടാ​​​യ​​​താ​​​യി പ​​​റ​​​യു​​​ന്നി​​​ല്ല. താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ നോ​​​മി​​​നേ​​​ഷ​​​ൻ നേ​​​ടി​​​യ ചി​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ത​​​ൽ​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് താ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​താ​​​യും രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.