ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മി​ൽ​ട്ട​ണ്‍ ജീ​വ​നാ​ദം മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ
Thursday, July 12, 2018 11:56 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ജീ​​​വ​​​നാ​​​ദ​​​ത്തി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റാ​​​യി ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​താം​​​ഗം ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മി​​​ൽ​​​ട്ട​​​ണ്‍ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റി.

ഫാ. ​​​ആ​​​ന്‍റ​​​ണി വി​​​ബി​​​ൻ സേ​​​വ്യ​​​ർ വേ​​​ലി​​​ക്ക​​​ക​​​ത്ത് സ്ഥ​​​ലം​​മാ​​​റി​​​പ്പോ​​​കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം. ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി വെ​​​ളി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ള്ളി വി​​​കാ​​​രി​​​യാ​​​ണ് ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ.

ഫാ. ​​​ജോ​​​സ​​​ഫ് അ​​​ലോ​​​ഷ്യ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ലി​​​നെ (കൊ​​​ച്ചി) അ​​​സോ​​​സി​​​യേ​​​റ്റ് മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റാ​​​യും ഫാ. ​​​അ​​​നി​​​ൽ ആ​​​ന്‍റ​​​ണി തെ​​​രു​​​വി​​​ലി​​​നെ (​വ​​​രാ​​​പ്പു​​​ഴ) അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റാ​​​യും നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​ബി ജോ​​​യി യെ (വ​​​രാ​​​പ്പു​​​ഴ) കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ/​​ഓ​​​ഫീ​​​സ് ഇ​​​ൻ​​​ചാ​​​ർ​​​ജാ​​​യി നി​​​യ​​​മി​​​ച്ചു.


യോ​​​ഗ​​​ത്തി​​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ​​​റ​​​ന്പി​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ്, ജീ​​​വ​​​നാ​​​ദം ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ജെ​​​ക്കോ​​​ബി, ഫാ. ​​​ആ​​​ന്‍റ​​​ണി വി​​​ബി​​​ൻ സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.