കൈ​ക്കൂ​ലി​ക്കേ​സ്: ഡോ​ക്ട​റു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നു വി​ധി
Friday, July 13, 2018 12:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ൽ​​മു​​ട്ട് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്താ​​ൻ കൈ​​ക്കൂ​​ലി വാ​​ങ്ങ​​വേ പി​​ടി​​യി​​ലാ​​യ സ​​ർ​​ക്കാ​​ർ ഡോ​​ക്ട​​റു​​ടെ ജാ​​മ്യ അ​​പേ​​ക്ഷ​​യി​​ൽ കോ​​ട​​തി ഇ​​ന്നു വി​​ധി പ​​റ​​യും. ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ജാ​​മ്യാ​​പേ​​ക്ഷ കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.​​

അ​​ന്വേ​​ഷ​​ണം പ്രാ​​ഥ​​മി​​ക ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും ഇ​​പ്പോ​​ൾ ജാ​​മ്യം ന​​ൽ​​കി​​യാ​​ൽ അ​​ത് അ​​ന്വേ​​ഷ​​ണ​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്നും വി​​ജി​​ല​​ൻ​​സ് നി​​യ​​മോ​​പ​​ദേ​​ശ​​ക​​ൻ കോ​​ട​​തി​​യി​​ൽ വാ​​ദി​​ച്ചു.​​ എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യാ​​യി ഡോ​​ക്ട​​ർ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യു​​ക​​യാ​​ണെ​​ന്നും സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ പ​​രി​​മി​​തി​​ക​​ൾ കാ​​ര​​ണ​​മാ​​ണ് കാ​​ൽ​​മു​​ട്ടി​​ന്‍റെ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്താ​​ൻ വൈ​​കി​​പ്പി​​ച്ച​​ത് എ​​ന്നു​​മാ​​ണ് പ്ര​​തി​​ഭാ​​ഗം വി​​ജി​​ല​​ൻ​​സി​​നു മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്.വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രു​​ക്കേ​​റ്റ അ​​ടൂ​​ർ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്ന സ്വ​​ദേ​​ശി രാ​​ജ് കു​​മാ​​റി​​ന്‍റെ കാ​​ൽ​​മു​​ട്ട് ശ​​സ്ത്ര​​ക്രി​​യയ്ക്കു ഡോ.​​സ​​ജീ​​വ് ജ​​സ്റ്റി​​സ് നാ​​ലാ​​യി​​രം രൂ​​പ കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടു എ​​ന്നാ​​ണ് വി​​ജി​​ല​​ൻ​​സ് കേ​​സ്. ​പ്ര​​തി​​യെ ഇ​​ന്നു വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്.​​തി​​രു​​വ​​ന​​ത​​ന്തപു​​രം വി​​ജി​​ല​​ൻ​​സ് പ്ര​​ത്യേ​​ക കോ​​ട​​തി​​യാ​​ണ് ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.