സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ
Friday, July 13, 2018 12:11 AM IST
കൊ​​​ച്ചി:​ ന​​​വം​​​ബ​​​ർ 15 ന് ​​​കേ​​​ന്ദ്ര ജീ​​​വ​​​ന​​​ക്കാ​​​ർ രാ​​​ജ്യ​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സം​​​സ്ഥാ​​​ന സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ത്തി. എ​​റ​​ണാ​​കു​​ളം അ​​​ധ്യാ​​​പ​​​ക​​ഭ​​​വ​​​നി​​​ൽ ന​​​ട​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം ക​​​രിം എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കു​​​ത്ത​​​ക​​​ക​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്തെ അ​​​ടി​​​യ​​​റ​​വ​​​ച്ച​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ഒ​​​രു​​​പോ​​​ലെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​ണെ​​​ന്ന് എ​​​ള​​​മ​​​രം ക​​​രിം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സെ​​​ൻ​​​ട്ര​​​ൽ ഗ​​​വ​​​ൺമെ​​​ന്‍റ് എം​​​പ്ളോ​​​യീ​​​സ് ആ​​​ൻ​​​ഡ് വ​​​ർ​​​ക്കേ​​​ഴ്സ് ​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​ശ്രീ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ എം. ​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​വി​​​ധ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളാ​​​യ പി. ​​​വി. രാ​​​ജേ​​​ന്ദ്ര​​​ൻ, പി.​​​കെ. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, പി. ​​​എ​​​ൻ. സോ​​​മ​​​ൻ, ആ​​​ശാ​​​ല​​​താ​​ദേ​​​വി, സി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ, പി. ​​​ശ​​​ശി​​​കു​​​മാ​​​ർ, കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സി കെ. ​​​ചി​​​റ​​​പ്പു​​​റം, സെ​​​ക്ര​​​ട്ട​​​റി ഒ.​​​സി. ജോ​​​യി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.