അ​ടി​മാ​ലി​യി​ൽ പ​നി​ ബാ​ധി​ച്ചു ര​ണ്ടു​ പേ​ർ മ​രി​ച്ചു
അ​ടി​മാ​ലി​യി​ൽ പ​നി​ ബാ​ധി​ച്ചു  ര​ണ്ടു​ പേ​ർ മ​രി​ച്ചു
Sunday, July 15, 2018 12:10 AM IST
അ​​ടി​​മാ​​ലി: അ​​ടി​​മാ​​ലി മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ പ​​നി​​ബാ​​ധി​​ച്ച് ആ​​ദി​​വാ​​സി യു​​വ​​തി​​യ​​ട​​ക്കം ര​​ണ്ടു​​ പേ​​ർ മ​​രി​​ച്ചു. വെ​​ള്ള​​ത്തൂ​​വ​​ൽ മാ​​ങ്ക​​ട​​വ് തു​​ണ്ടു​​തു​​ര​​ത്തേ​​ൽ അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ ഭാ​​ര്യ ബി​​ന്ദു(40), പ്ലാ​​മ​​ല​​കു​​ടി ആ​​ദി​​വാ​​സി കോ​​ള​​നി​​യി​​ലെ ചെ​​ല്ല​​ന്‍റെ ഭാ​​ര്യ സീ​​ത​​മ്മാ​​ൾ(58) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.

ബി​​ന്ദു ഏ​​താ​​നും ദി​​വ​​സ​​മാ​​യി പ​​നി​​ ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. അ​​സു​​ഖം കു​​റ​​യാ​​തെ ​വ​​ന്ന​​തോ​​ടെ അ​​ടി​​മാ​​ലി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ഇ​​ന്ന​​ലെ രാ​​വി​​ലെ വാ​​ഹ​​ന​​ത്തി​​ൽ കൊ​​ണ്ടു​​വ​​രും​​വ​​ഴി​​യാ​​ണ് മ​​രി​​ച്ച​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ന്പോ​​ൾ യു​​വ​​തി മ​​രി​​ച്ചി​​രു​​ന്നു.

വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സീ​​ത​​മ്മാ​​ളെ പ​​നി​​ബാ​​ധി​​ച്ച് അ​​ടി​​മാ​​ലി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ൽ​​കി​​യ​ ശേ​​ഷം ഉ​​ട​​ൻ​​ത​​ന്നെ യു​​വ​​തി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് അ​​യ​ച്ചു. എ​​ന്നാ​​ൽ, കോ​​ട്ട​​യ​​ത്ത് എ​​ത്തും​​മു​​ൻ​​പേ ഈ ​​യു​​വ​​തി​​യും മ​​രി​​ച്ചു.ബി​​ന്ദ​​ുവി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു​​രാ​​വി​​ലെ പ​​ത്തി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ത്തും. മ​​ക്ക​​ൾ: അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ, അ​​ന​​ന്ത​​പ​​ത്മ​​നാ​​ഭ​​ൻ. സീ​​ത​​മ്മാ​​ളി​​ന്‍റെ സം​​സ്കാ​​രം ഇ​ന്നു പ്ലാ​​മ​​ല​​കു​​ടി​​യി​​ൽ ന​​ട​​ക്കും.


മ​​ക്ക​​ൾ: പ​​ര​​ശുരാ​​മ​​ൻ, മു​​ത്ത​​മ്മാ​​ൾ. ഇ​​തോ​​ടെ ഒ​​രു​​ മാ​​സ​​ത്തി​​നി​​ട​​യി​​ൽ ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല​​യി​​ൽ പ​​നി​​ബാ​​ധി​​ച്ച് മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​ഞ്ചാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.