വ്യാജ മുക്ത്യാർ കേസ്: ഇന്നു പള്ളിപ്പുറത്തു തെളിവെടുപ്പ്
Monday, July 16, 2018 1:51 AM IST
ചേ​​ര്‍​ത്ത​​ല: ബി​​ന്ദു എ​ന്ന യു​വ​തി​യു​ടെ പേ​​രി​​ൽ വ്യാ​​ജ മു​​ക്ത്യാ​​ർ ച​​മ​​ച്ച കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സി.​​എം. സെ​​ബാ​​സ്റ്റ്യ​​നെ ഇ​​ന്നു പ​​ള്ളി​​പ്പു​​റ​​ത്തെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​ക്കും. വ്യാ​​ജ എ​​സ്എ​​സ്എ​​ൽ​സി ​ബു​​ക്ക് നി​​ർ​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ന്വേ​​ഷ​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണി​​ത്.

അ​​തേ​സ​​മ​​യം, ബി​​ന്ദു​​വി​ന്‍റെ വ്യാ​​ജ​ഡ്രൈ​​വിം​ഗ് ലൈ​​സ​​ൻ​​സ് നി​​ർ​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി ഷ​​ൺ​​മു​​ഖ​​ത്തെ മേ​ട്ടു​പ്പാ​​ള​​യ​​ത്ത് എ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​യാ​​ൾ നേ​​ര​​ത്തെ ന​​ട​​ത്തി​​യി​​രു​​ന്ന ഡ്രൈ​​വിം​ഗ് സ്കൂ​​ളി​​ലും വീ​​ട്ടി​​ലു​​മാ​ണു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പേ ഡ്രൈ​​വിം​ഗ് സ്കൂ​​ൾ നി​​ർ​​ത്തി​​യ​​തി​​നാ​​ൽ രേ​​ഖ​​ക​​ളൊ​​ന്നും കി​​ട്ടി​​യി​​ല്ല. ക​​സ്റ്റ​​ഡി​​യി​​ലു​​ള്ള ര​​ണ്ട് പ്ര​​തി​​ക​​ളെ​​യും നാ​​ളെ കോ​​ട​​തി​​യി​​ൽ തി​​രി​​കെ ഏ​​ൽ​​പ്പി​​ക്കും.


ഇ​തി​നി​ടെ, സ്വ​​ത്തു​​ക്ക​​ൾ ബി​​ന്ദു​​വി​​ന്‍റെ പേ​​രി​​ലേ​​ക്കു മാ​​റ്റി​​യു​​ള്ള വി​​ൽ​​പ്പ​ത്രം വ്യാ​​ജ​​മാ​​ണെ​​ന്ന സ​​ഹോ​​ദ​​ര​​ൻ പ്ര​​വീ​​ൺ കു​​മാ​​റി​ന്‍റെ പ​​രാ​​തി​യി​ലും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. ചേ​​ർ​​ത്ത​​ല, പ​​ട്ട​​ണ​​ക്കാ​​ട് സ​​ബ് ര​ജി​​സ്ട്രാ​​ർ ഓ​​ഫി​​സു​​ക​​ളി​​ൽ നി​​ന്നു ഇ​​തി​ന്‍റെ രേ​​ഖ​​ക​​ൾ ശേ​​ഖ​​രി​​ച്ചു. വി​​ൽ​​പ​​ത്രം പ്ര​​കാ​​രം വി​​റ്റ വ​​സ്തു​​ക്ക​​ൾ വാ​​ങ്ങി​​യ​​വ​​രെ ഇ​​ന്നു പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്യും. ബി​​ന്ദു​​വി​​ന്‍റെ തി​​രോ​​ധാ​​നം അ​​ന്വേ​​ഷി​​ക്കു​​ന്ന ന​​ർ​​കോ​​ട്ടി​ക് ഡി​​വൈ​​എ​​സ്പി​​യു​​ടെ മൂ​​ന്നം​​ഗ സം​​ഘം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ചെ​​ന്നൈ​​യ്ക്കു തി​​രി​​ച്ചു. ബി​​ന്ദു എം​ബി​എ ​പ​​ഠി​​ച്ച ഭാ​​ര​​ത് കോ​​ള​​ജി​​ൽ സം​​ഘം അ​​ന്വേ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.