കൊച്ചിവഴി ആ​ദ്യ ഹജ്ജ് സം​ഘം പുറപ്പെ​ട്ടു
കൊച്ചിവഴി ആ​ദ്യ ഹജ്ജ് സം​ഘം പുറപ്പെ​ട്ടു
Monday, July 16, 2018 2:21 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള ആ​​​ദ്യ ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘം ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഹ​​​ജ്ജ് ഗ്രൂ​​​പ്പാ​​​യ അ​​​ൽ​​​ഹി​​​ന്ദ് വ​​​ഴി യാ​​​ത്ര​​​യാ​​​വു​​​ന്ന സ്വ​​​കാ​​​ര്യ ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ട​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​വ​​​ർ​​​ക്കു​​ ഹൃ​​​ദ്യ​​​മാ​​​യ യാ​​​ത്ര​​​യ​​​യ​​​പ്പാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ൽ​​​എ യാ​​​ത്ര ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ഹ​​​ജ്ജി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന അ​​​മീ​​​ർ ഫ​​​ത​​​ഹു​​​ദീ​​​ൻ ബാ​​​ഖ​​​വി പ​​​ള്ളു​​​രു​​​ത്തി, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ടെ​​​ർ​​​മി​​​ന​​​ൽ മാ​​​നേ​​​ജ​​​ർ മ​​​നോ​​​ജ് കു​​​മാ​​​ർ, അ​​​ൽ​​​ഹി​​​ന്ദ് ഹ​​​ജ്ജ് സൗ​​​ത്ത് കേ​​​ര​​​ള മേ​​​ധാ​​​വി അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഫൈ​​​സ​​​ൽ ന​​​ല്ല​​​ളം, നെ​​​ടു​​​മ്പാ​​​ശേ​​​രി എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് എ​​​സ്ഐ ടി.​​​എ. ഹാ​​​റൂ​​​ൺ, പി.​​​എ. അ​​​ഫ്സ​​​ൽ, ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ജോ​​​സ്, അ​​​ബി​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. അ​​​ൽ​​​ഹി​​​ന്ദ് ഗ്രൂ​​​പ്പി​​​ൽ​​നി​​​ന്ന് തു​​​ട​​​ർ​​​ന്നു​​​ള്ള എ​​​ല്ലാ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി പ്ര​​​മു​​​ഖ അ​​​മീ​​​റു​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹാ​​​ജി​​​മാ​​​ർ പു​​​റ​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ യാ​​​ത്ര തി​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ എം​​​ബാ​​​ർ​​​ക്കേ​​​ഷ​​​ൻ പോ​​​യി​​​ന്‍റാ​​​യ കൊ​​​ച്ചി​​വ​​​ഴി യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി വ​​​ൻ സ​​​ജ്ജീ​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 31ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഈ ​​​ത​​​വ​​​ണ​​​ത്തെ ഹ​​​ജ്ജ് യാ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​മാ​​​ണ് ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. 410 പേ​​​ർ​​​ക്കു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ൽ 39 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​യാ​​​ൽ അ​​​ക്കാ​​​ഡ​​​മി​​​യി​​​ലാ​​​ണ് ഈ ​​​ത​​​വ​​​ണ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഹ​​​ജ്ജ് ക്യാ​​​ന്പ് ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ ഹ​​​ജ്ജ് ക്യാ​​​മ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം 29ന് ​​​ആ​​​രം​​​ഭി​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹ​​​ജ്ജ് ഓ​​​ഫീ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം 29 മു​​​ത​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു മാ​​​റ്റും. ഹ​​​ജ്ജ് ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ പൂ​​​ർ​​​ണ​​​മാ​​​യും തി​​​രി​​​ച്ചു വ​​​രു​​​ന്ന​​​തു​​​വ​​​രെ ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സി​​​യാ​​​ൽ അ​​​ക്കാ​​​ഡ​​​മി​​​യി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.