എംജി പ​രീ​ക്ഷ മാ​റ്റിയ അ​റി​യി​പ്പ് വൈ​കി​, വി​ദ്യാ​ർ​ഥി​കൾ വ​ല​ഞ്ഞു
Tuesday, July 17, 2018 12:49 AM IST
കൊ​​​ച്ചി: എം​​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​യു​​​ടെ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച വി​​വ​​രം അ​​​റി​​​യി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​തു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന​​​ലെ തു​​ട​​ങ്ങാ​​നും തീ​​രു​​മാ​​നി​​ച്ചി​​​രു​​​ന്നു. രാ​​​വി​​​ലെ​​​യും ഉ​​​ച്ച​​​യ്ക്കു​​​മാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ക​​ൾ. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30ന് ​​​പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ 8.30 ഓ​​​ടെ​​​യാ​​​ണു മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​​യി​​​ൽ​​നി​​​ന്നു കോ​​ള​​ജു​​ക​​ളി​​ൽ അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ച​​​ത്.

ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​റ്റു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​ക​​​ളെ​​​ല്ലാം​​ത​​​ന്നെ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​വ​​​ച്ച​​​താ​​​യി ഞാ​​യ​​റാ​​ഴ്ച അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും എം​​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല മാ​​​ത്രം അ​​​റി​​​യി​​​പ്പൊ​​​ന്നും ന​​​ൽ​​​കി​​യി​​രു​​ന്നി​​ല്ല. ഇ​​തു​​മൂ​​ലം ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും ഇ​​ന്ന​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ​​ത​​​ന്നെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. മ​​​ഴ​​യു​​ടെ രൂ​​ക്ഷ​​ത ക​​ണ്ട് വി​​​വി​​​ധ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ എം​​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​​മാ​​​യി ഇ​​ന്ന​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ​​ത​​​ന്നെ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ക​​​ര​​​ണ​​​മൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​രു​​ന്നി​​​ല്ല. പി​​​ന്നീ​​​ട് 8.30 ഓ​​​ടെ​ പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി അ​​​റി​​​യി​​​പ്പ് വ​​​രി​​ക​​യാ​​യി​​രു​​ന്നു. സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ൽ ഇ​​​മെ​​​യി​​​ൽ വ​​​ഴി​​​യോ, വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യോ ഇ​​ത്ത​​രം വി​​വ​​ര​​ങ്ങ​​ൾ അ​​​റി​​​യി​​​ക്കാ​​​റു​​​ള്ള​​​താ​​​ണെ​​​ന്നും ഇ​​​ത്ത​​​വ​​​ണ അ​​​തു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കി​​ട​​യി​​​ലും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​യു​​​ടെ വൈ​​​കി​​​യു​​​ള്ള തീ​​​രു​​​മാ​​​നം ഏ​​​റെ ക​​​ഷ്ട​​​ത്തി​​​ലാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.