നീ​ന്ത​ൽ പരിശീലനത്തിനിടെ മരണം: തു​ട​ര​ന്വേ​ഷ​ണത്തിന് ഉത്തരവ്
Tuesday, July 17, 2018 1:06 AM IST
കൊ​​​ച്ചി: നീ​​​ന്ത​​​ൽ പ​​​ഠി​​​ക്കാ​​​ൻ പോ​​​യ മ​​​ക​​​ൻ ചി​​​റ​​​യി​​​ൽ മു​​​ങ്ങി മ​​​രി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്ന അ​​ച്ഛ​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​രു​​​ക്കും​​​പു​​​ഴ മു​​​ണ്ട​​​ക്ക​​​ൽ കോ​​​ള​​​നി കാ​​​ർ​​​ത്തി​​​ക​​ഭ​​​വ​​​നി​​​ൽ സു​​​രേ​​​ഷ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് തീ​​​രു​​​മാ​​​നം. 2015 മേ​​​യ് ര​​​ണ്ടി​​​നാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ മ​​​ക​​​ൻ അ​​​ഭി​​​ജിത് (12) ചി​​​റ​​​യി​​​ൽ മു​​​ങ്ങി മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.