ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി
ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി
Tuesday, July 17, 2018 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി തോ​​​രാ​​​തെ പെ​​​യ്യു​​​ന്ന മ​​​ഴ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യി. ട്രാ​​​ക്കി​​​ലേ​​​ക്കു മ​​​ണ്ണി​​​ടി​​​ഞ്ഞു വീണും മ​​​രം ഒ​​​ടി​​​ഞ്ഞു വീ​​​ണും സി​​​ഗ്ന​​​ലിം​​​ഗ് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യും റെ​​​യി​​​ൽ​​​വേ ഇ​​​ലക്‌ട്രിക് ലൈ​​​നി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​രംവീ​​​ണും ആണ് ​​​ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ൻ ഇ​​​ന്ന​​​ലെ പ​​​ത്തു പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. നി​​​ര​​​വ​​​ധി ട്രെ​​​യി​​​നു​​​ക​​​ൾ വൈ​​​കി​​​യോ​​​ടി​​​.

എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ടി​​​നു പു​​​റ​​​മെ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​ർ കൂ​​​ടി​​​യാ​​​യ​​​തോ​​​ടെ ജ​​​നം വ​​​ല്ലാ​​​തെ വ​​​ല​​​ഞ്ഞു. മംഗലാപുരം-തിരുവനന്തപുരം അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സി​​​നു മു​​​ക​​​ളി​​​ൽ മ​​​രം ഒ​​​ടി​​​ഞ്ഞു വീ​​​ണതി​​​നെത്തു​​​ട​​​ർ​​​ന്ന് ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​ൻ​​​ഗ​​​താ​​​ഗ​​​തം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം താ​​​റു​​​മാ​​​റാ​​​യി. രാ​​​വി​​​ലെ 6.45 ഓ​​​ടെയാണു മ​​​രം വീ​​​ണ​​​ത്. ച​​​ന്തി​​​രൂ​​​രി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഓടുന്ന ട്രെ​​​യി​​​നി​​​ന്‍റെ ഏ​​​റ്റ​​​വും പി​​​ന്നി​​​ലെ ബോ​​​ഗി​​​ക്കു മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് മ​​​രം വീ​​​ണ​​​ത്, ആ​​​ള​​​പാ​​​യ​​​മി​​​ല്ല.

എ​​​റ​​​ണാ​​​കു​​​ളം-​​​നി​​​ല​​​മ്പൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(​​​രാ​​​വി​​​ലെ 7.25), നി​​​ല​​മ്പൂ​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(​​​ഉ​​​ച്ച​​​യ്ക്ക് 2.55), ആ​​​ല​​​പ്പു​​​ഴ വ​​​ഴി എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(​​​രാ​​​വി​​​ലെ 10.05), കാ​​​യം​​​കു​​​ളം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(​​​ഉ​​​ച്ച​​​യ്ക്ക് 1.10), എ​​​റ​​​ണാ​​​കു​​​ളം-​​​ആ​​​ല​​​പ്പു​​​ഴ പാ​​​സ​​​ഞ്ച​​​ർ(​​​രാ​​​വി​​​ലെ 7.35), ആ​​​ല​​​പ്പു​​​ഴ-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(​​​ഉ​​​ച്ച​​​യ്ക്ക് 2.55), കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(​​​രാ​​​വി​​​ലെ 11.10), ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ(​​​രാ​​​ത്രി 7.40), കൊ​​​ല്ലം-​​​പു​​​ന​​​ലൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(​​​ഉ്ച്ച​​​യ്ക്ക് 12.55), പു​​​ന​​​ലൂ​​​ർ-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ(​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന്) എ​​​ന്നീ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി.


കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ പി​​​റ​​​വം റോ​​​ഡി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ പി​​​റ​​​വം റോ​​​ഡി​​​ൽ നി​​​ന്നു​​​മാ​​​ണ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. മും​​​ബൈ എ​​​ക്സ്പ്ര​​​സ്, നേ​​​ത്രാ​​​വ​​​തി, കേ​​​ര​​​ള, വെ​​​രാ​​​വ​​​ൽ എ​​​ക്സ്പ്ര​​​സ് എ​​​ന്നി​​​വ​​​യെ​​​ല്ലാം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ പു​​​റ​​​പ്പെ​​​ട്ടു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണു തീ​​​വ​​​ണ്ടി​​​ക​​​ൾ വൈ​​​കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് ര​​​ണ്ടേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​ർ വൈ​​​കി ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് ഉ​​​ച്ച​​​യ്ക്ക് 2.45 നും ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ മെ​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നും കൊ​​​ച്ചു​​​വേ​​​ളി-​​​ബം​​​ഗ​​​ളൂ​​​രു എ​​​ക്സ്പ്ര​​​സ് രാ​​​ത്രി 8.30 നു​​​മാ​​​ണ് സ​​​ർ​​​വീ​​​സ് അ​​​രം​​​ഭി​​​ച്ച​​​ത്.

രാ​​​വി​​​ലെ 11. 15ന് ​​​എ​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന ചെ​​​ന്നൈ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​യി​​​ൽ മൂ​​​ന്നേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​യാ​​​ണ് ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ 7.15 ന് ​​​ആ​​​ലു​​​വ പി​​​ന്നി​​​ട്ട വ​​​ണ്ടി​​​യാ​​​ണ് പി​​​ന്നീ​​​ട് വൈ​​​കി​​​യ​​​ത്. ക​​​ന്യാ​​​കു​​​മാ​​​രി എ​​​ക്സ്പ്ര​​​സ് ഉ​​​ച്ച​​​യ്ക്ക് 12.50 ന് ​​​എ​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തും. എ​​​ത്തി​​​യ​​​ത് വൈ​​​കു​​​ന്നേ​​​രം 4.45ന്. ​​​ ക​​​ണ്ണൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം വൈ​​​കി.
ഇ​​​ന്നു രാ​​​വി​​​ലെ 7.45 ന് ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന തി​​​രു​​​നെ​​​ൽ​​​വേ​​​ലി-​​​ജം​​​ന​​​ഗ​​​ർ ദ്വൈ​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ട്ര​​​യി​​​ൻ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.