ശ്രേ​ഷ്ഠ കാതോലിക്ക ബാ​വ​യു​ടെ ന​വ​തി ആ​ഘോ​ഷം 19ന്
ശ്രേ​ഷ്ഠ കാതോലിക്ക ബാ​വ​യു​ടെ ന​വ​തി ആ​ഘോ​ഷം 19ന്
Wednesday, July 18, 2018 1:33 AM IST
കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ​​​യു​​​ടെ ന​​​വ​​​തി ആ​​​ഘേ​​​ഷ​​​വും ജീ​​​വ​​​കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും 19നു ​​​കോ​​​ത​​​മം​​​ഗ​​​ലം മൗ​​​ണ്ട് സീ​​​നാ​​​യ് കാ​​​തോ​​​ലി​​​ക്കേ​​​റ്റ് അ​​​ര​​​മ​​​ന​​​യി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും.

ഡോ. ​​​എ​​​ബ്ര​​​ഹാം മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. എം​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സി​​​റി​​​യ​​​ക് തോ​​​മ​​​സ് ന​​​വ​​​തി സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​ധ​​​ന​​​രാ​​​യ 90 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി ത​​​യ്യ​​​ൽ മെ​​​ഷീ​​​നു​​​ക​​​ൾ ന​​​ൽ​​​കും.​ ആ​​​ലു​​​വ ഡോ. ​​​ടോ​​​ണീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 90 പേ​​​ർ​​​ക്കു സൗ​​​ജ​​​ന്യ തി​​​മി​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​യും ന​​​ട​​​ത്തും. വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യ​​​വും വി​​​ത​​​ര​​​ണം ചെ​​​യ്യും. ത​​​യ്യ​​​ൽ മെ​​​ഷീ​​​ൻ വി​​​ത​​​ര​​​ണം ആ​​​ന്‍റ​​​ണി ജോ​​​ണ്‍ എം​​​എ​​​ൽ​​എ ​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. യു​​ഡി​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ പി.​​പി. ത​​​ങ്ക​​​ച്ച​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.


തി​​​മി​​​ര ശ​​​സ്ത്ര​​​ക്രി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഡോ. ​​​ടോ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. ശ്രേ​​​ഷ്ഠ ബാ​​​വ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും. മാ​​​ത്യു​​​സ് മാ​​​ർ അ​​​ഫ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ്വാ​​​ഗ​​​ത​​​വും ഏ​​​ലി​​​യാ​​​സ് മാ​​​ർ യൂ​​​ലി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ന​​​ന്ദി​​​യും പ​​​റ​​​യും. ശ്രേ​​​ഷ്ഠ ബാ​​​വ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​രം ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് ആ​​​ഘോ​​​ഷ​​മെ​​ന്നു പ​​​ബ്ലി​​​സി​​​റ്റി ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ സി.​​​വൈ.​ വ​​​ർ​​​ഗീ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി ക്രി​​​സ്ത്യാ​​​നി സ​​​ഭ​​​യു​​​ടെ അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ടു​​​ത്ത വ​​​ർ​​​ഷം ജൂ​​​ലൈ 22നു ​​​പൂ​​​ർ​​​ത്തി​​​യാ​​​കും. മ​​​റ​​​യൂ​​​ർ മു​​​ത​​​ൽ വ​​​ട​​​ക്ക​​​ൻ പ​​​റ​​​വൂ​​​ർ വ​​​രെ​​​യും ക​​​റു​​​കു​​​റ്റി മു​​​ത​​​ൽ ക​​​രി​​​മു​​​ക​​​ൾ വ​​​രെ​​​യു​​​മു​​​ള്ള അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ജാ​​​തി​​​മ​​​ത ഭേ​​​ദ​​​മ​​​ന്യേ അ​​​ർ​​​ഹ​​​രാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.