എ​ഐ​ടി​യു​സി സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ല്‍
Thursday, July 19, 2018 1:51 AM IST
ക​​​ണ്ണൂ​​​ര്‍: എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഡി​​​സം​​​ബ​​​ര്‍ ഒ​​മ്പ​​ത് മു​​​ത​​​ല്‍ 12 വ​​​രെ ക​​​ണ്ണൂ​​​രി​​​ല്‍ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​മു​​​മ്പ് 1984 ലാ​​​ണ് ക​​​ണ്ണൂ​​​രി​​​ല്‍ സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്ന​​​ത്.

മോ​​​ദി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി-​​​ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ഐ​​​ക്യം കൂ​​​ടു​​​ത​​​ല്‍ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​തി​​​നാ​​​ണ് എ​​​ഐ​​​ടി​​​യു​​​സി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 14 ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ സെ​​​പ്റ്റം​​​ബ​​​ര്‍, ഒ​​​ക്‌​​​ടോ​​​ബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.