മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കെതിരേ​യു​ള്ള നീ​ക്കം ഗൂഢലക്ഷ്യത്തോടെ: ജാ​ഗ്ര​താ സ​മി​തി
Friday, July 20, 2018 1:40 AM IST
ച​​ങ്ങ​​നാ​​ശേ​രി: അ​​ഗ​​തി​​ക​​ളു​​ടെ അ​​മ്മ​​യും ലോ​കം ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ സ്ഥാ​​പി​​ച്ച​ മി​ഷ​ന​റീ​സ് ഒാ​ഫ് ചാ​രി​റ്റി​ക്കു നേ​രെ​യു​ള്ള നീ​ക്കം ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണെ​ന്നു ച​​ങ്ങ​​നാ​​ശേ​രി അ​​തി​​രൂ​​പ​​ത പ​​ബ്ലി​ക് റി​​ലേ​​ഷ​​ൻ​​സ് ജാ​​ഗ്ര​​താ​​സ​​മി​​തി. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​സ്വാ​ർ​ഥ ശു​​ശ്രൂ​​ഷ ചെ​യ്യു​ന്ന സ​​ന്യാ​​സി​​നി​​ക​​ൾ​​ക്കു നേ​​രെ​​യു​​ള്ള നീ​​ക്ക​​ങ്ങ​​ളും ദു​​ഷ്പ്ര​​ച​​ര​​ണ​​ങ്ങ​​ളും ആ​​സൂ​​ത്രി​​ത​​വും ദു​​രു​​ദ്ദേ​​ശ​​പ​​ര​​വു​മാ​ണ്.

രോ​​ഗി​​ക​​ളും ആ​​ലം​​ബ​​ഹീ​​ന​​രു​​മാ​​യ അ​​നേ​​ക​​മാ​​ളു​​ക​​ൾ​​ക്കു ജാ​​തി​​മ​​ത​​ഭേ​​ദ​​മെ​​ന്യേ നി​​സ്വാ​​ർ​​ഥ സേ​​വ​​നം ചെ​​യ്യു​​ന്ന മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​ക്കും വി​ശു​ദ്ധ ​മ​​ദ​​ർ തെ​​രേ​​സ​​യ്ക്കും എ​​തി​​രെ ക​​ഴി​​ഞ്ഞ കു​​റേ നാ​​ളു​​ക​​ളാ​​യി കേ​​ന്ദ്ര​​ഗ​​വ​​ണ്‍​മെ​​ന്‍റും അ​​നു​​ബ​​ന്ധ സം​​വി​​ധാ​​ന​​ങ്ങ​​ളും ദു​​ഷ്പ്ര​​ച​​ാര​​ണ​​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.


ഉ​​പ​​വി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ന്ന​​തും അ​​വ​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്ന​​തും മ​​തേ​​ത​​ര​ ജ​​നാ​​ധി​​പ​​ത്യ ഭാ​​ര​​ത​​ത്തി​​നു ഭൂ​​ഷ​​ണ​​മ​​ല്ല. ഇ​​തി​നെ​തി​രേ പൊ​​തു​​മ​​നഃ​സാ​​ക്ഷി ഉ​​ണ​​ര​ണം.വി​ഷ​യ​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യും അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണം. അ​​വ​​ർ​​ക്ക് സു​​ഗ​​മ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ഹ​​ര്യ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​ണ​​മെ​​ന്നും അ​​തി​​രൂ​​പ​​ത പി​ആ​​ർ​ഒ ജോ​​ജി ചി​​റ​​യി​​ൽ, ജാ​​ഗ്ര​​താ സ​​മി​​തി കോ​​ ഓഡി​​നേ​​റ്റ​​ർ ഫാ. ​​ആ​​ന്‍റ​​ണി ത​​ല​​ച്ച​​ല്ലൂ​​ർ എ​​ന്നി​​വ​​ർ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.