ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാവ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട മഹദ് വ്യ​ക്തി​ത്വം: മാ​ർ മഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാവ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട മഹദ് വ്യ​ക്തി​ത്വം: മാ​ർ മഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Friday, July 20, 2018 1:40 AM IST
കോ​​​ത​​​മം​​​ഗ​​​ലം: മ​​ഹാ​​ന്മാ​​രെ​​പ്പോ​​ലെ ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട വ്യ​​​ക്തി​​​ത്വ​​​ത്തി​​​നു​​​ട​​​മ​​​യാ​​​ണ് ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ​​യെ​​ന്നു കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ. ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബാ​​വ​​യു​​ടെ ന​​വ​​തി ആ​​ഘോ​​ഷം കോ​​ത​​മം​​ഗ​​ലം മൗ​​ണ്ട് സീ​​നാ​​യ് കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ൽ പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളെ ത​​​ര​​​ണം ചെ​​യ്തു ന​​​ട​​​പ്പാ​​ക്കാ​​നു​​ള്ള ഇ​​ച്ഛാ​​ശ​​ക്തി കാ​​ട്ടു​​ന്ന വ്യ​​ക്തി​​ത്വ​​മാ​​ണ് അ​​ദ്ദേ​​ഹം. ഒ​​​രു​​​പാ​​​ടു ന​​​ന്മപ്ര​​​വൃ​​​ത്തി​​​ക​​​ൾ​​ക്കു നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്നു. ശ്രേ​​​ഷ്ഠ ബാ​​​വ​​​യ്ക്കും യാ​​​ക്കോ​​​ബാ​​​യ​​​സ​​​ഭ​​​യ്ക്കും ക​​​ത്തോ​​​ലി​​​ക്കാ​​സ​​​ഭ​​​യു​​​ടെ​​​യും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ​​​യും പ്രാ​​​ർ​​​ഥ​​​ന​​​യും മം​​​ഗ​​​ള​​​ങ്ങ​​​ളും അ​​​ർ​​​പ്പി​​​ക്കു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​ന​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു ശ്രേ​​​ഷ്ഠ ബാ​​​വ​​യു​​ടെ തൊ​​​ണ്ണൂ​​​റാം ജ​​ന്മ​​ദി​​നാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഡോ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലി​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഡോ.​ ​​സി​​​റി​​​യ​​​ക് തോ​​​മ​​​സ് ന​​​വ​​​തി സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ന്‍റ​​​ണി ജോ​​​ൺ എം​​എ​​​ൽ​​എ, ​യു​​ഡി​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, ഡോ. ​​​ടോ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് എ​​​ന്നി​​​വ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബാ​​​വ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

മെ​​​ത്രാ​​​പ്പോ​​ലീ​​​ത്ത​​​മാ​​​രാ​​​യ ഏ​​​ലി​​​യാ​​​സ് മാ​​​ർ അ​​​ത്താ​​​നാ​​​സി​​​യോ​​​സ്, മാ​​​ത്യു​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റം, മാ​​​ത്യു​​​സ് മാ​​​ർ അ​​​ന്തി​​​മോ​​​സ്, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള​​​ളി എം​​എ​​​ൽ​​എ, ​മു​​​ൻ എം​​എ​​​ൽ​​എ മാ​​​രാ​​​യ ടി.​​യു. കു​​​രു​​​വി​​​ള, വി.​​ജെ. പൗ​​​ലോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മാ​​​ത്യു​​​സ് മാ​​​ർ അ​​​ഫ്രേം മെ​​​ത്രാ​​​പോ​​​ലി​​​ത്ത സ്വാ​​​ഗ​​​ത​​​വും ഏ​​​ലി​​​യാ​​​സ് മാ​​​ർ യൂ​​​ലി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലി​​​ത്ത ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.​ അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ലെ ഭ​​​ക്ത​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ്രേ​​​ഷ്ഠ ബാ​​​വ​​​യ്ക്ക് ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചു. ഫാ.​ ​​സാ​​​ബു പാ​​​റ​​​ക്ക​​​യ്ൽ, ഷെ​​​വ. സി.​​വൈ. വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.