ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Saturday, July 21, 2018 1:31 AM IST
ആ​ലു​വ: അ​മ്മ ആ​ഹാ​രം ന​ൽ​കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മ​ട്ടു​മ്മ​ൽ പു​ള്ളി​ക്ക​പ്പ​റ​ന്പി​ൽ അ​ജ്മ​ലി​ന്‍റെ മ​ക​ൻ അ​യാ​ൻ ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​മ്മ സ​ബി​ത കു​റു​ക്ക് ന​ൽ​കു​ന്പോ​ൾ ശി​ര​സി​ൽ ക​യ​റി ശ്വാ​സ​ത​ട​സ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ൻ അ​ജ്മ​ൽ ഷാ​ർ​ജ​യി​ൽ റീം ​അ​ൽ​ഫ​ല ട്രേ​ഡിം​ഗ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​യ അ​യാ​നെ അ​ജ്മ​ലി​ന് നേ​രി​ൽ കാ​ണാ​നാ​യി​ട്ടി​ല്ല. സംസ്കാരം നട ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ​ൻ അ​ജ്മ​ൽ, സാ​റ ന​സ്രീ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.