കേ​ര​ള​സ​ഭ പ്ര​കാ​ശം പ​ര​ത്തു​ന്നു: ക​ര്‍​ദി​നാ​ള്‍ റെ​യ്‌​ന​ര്‍ വോ​ള്‍​ക്കി
കേ​ര​ള​സ​ഭ പ്ര​കാ​ശം പ​ര​ത്തു​ന്നു:  ക​ര്‍​ദി​നാ​ള്‍ റെ​യ്‌​ന​ര്‍ വോ​ള്‍​ക്കി
Saturday, July 21, 2018 1:55 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: കേ​​ര​​ളം സു​​ന്ദ​​ര​​മാ​​ണ്. കേ​​ര​​ള​ സ​​ഭ അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളാ​​ല്‍ സ​​മ്പ​​ന്ന​​മാ​​ണ്. വി​​ശു​​ദ്ധ​​രു​​ടെ വെ​​ളി​​ച്ചം കേ​​ര​​ള​ സ​​ഭ​​യി​​ലു​​ണ്ട്. കേ​​ര​​ള​ സ​​ഭ​​യെ ഞാ​​ന്‍ സ്‌​​നേ​​ഹി​​ക്കു​​ന്നു- ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​ലി​യ രൂ​പ​ത​യാ​യ കൊ​​ളോ​​ണ്‍ അ​തി​രൂ​​പ​​ത​​യു​​ടെ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ റെ​​യ്‌​​ന​​ര്‍ വോ​​ള്‍​ക്കി പ​​റ​​ഞ്ഞു. വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​യു​​ടെ ക​​ബ​​റി​​ടം സ​​ന്ദ​​ര്‍​ശി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ക​​ര്‍​ദി​​നാ​​ൾ. വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ ദൈ​​വ​​ത്തി​​ന്‍റെ വ​​ഴി​​യി​​ല്‍ സ​​ഞ്ച​​രി​​ച്ച​​വ​​ളാ​​ണ്. വി​​ശ്വാ​​സ​​വും സ്‌​​നേ​​ഹ​​വും സ​​ഹ​​ന​​വും അ​​വ​​ളു​​ടെ ജീ​​വി​​ത​​ത്തെ ധ​​ന്യ​​മാ​​ക്കി. അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യെ അ​​നു​​ക​​രി​​ച്ചു നാം ​​ദൈ​​വ​​ത്തി​​ന്‍റെ ക​​രം പി​​ടി​​ച്ചു ന​​ട​​ക്ക​​ണം - ക​​ര്‍​ദി​​നാ​​ള്‍ ഉ​​ദ്‌​​ബോ​​ധി​​പ്പി​​ച്ചു.


അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍ പാലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ‌, മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ക​​ര്‍​ദി​​നാ​​ളി​​നെ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.