റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധതി നാ​ലാം​ഘ​ട്ടം തു​ട​ങ്ങി
റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധതി നാ​ലാം​ഘ​ട്ടം  തു​ട​ങ്ങി
Saturday, July 21, 2018 1:55 AM IST
കോ​​ട്ട​​യം: സ​​ർ​​ക്കാ​​രി​​ന്‍റെ റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ സ​​ഹാ​​യ​​പ​​ദ്ധ​​തി നാ​​ലാം ഘ​​ട്ടം തു​​ട​​ങ്ങി. ഒ​​രു കി​​ലോ​ഗ്രാം റ​​ബ​​ർ ഷീ​​റ്റി​​ന് 150 രൂ​​പ​​യും ലാ​​റ്റ​​ക്സി​​ന് 142 രൂ​​പ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ൽ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ പു​​തി​​യ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും. നി​​ല​​വി​​ൽ പ​​ദ്ധ​​തി​​യി​​ലു​​ള്ള 4.3 ല​​ക്ഷം ക​​ർ​​ഷ​​ക​​ർ​​ക്കു വീ​​ണ്ടും ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​തെ ഷീ​​റ്റ് വി​​റ്റ​​തി​​ന്‍റെ ബി​​ല്ല് അ​​പ് ലോ​​ഡ് ചെ​​യ്യാം. ഇ​​ക്കൊ​​ല്ലം ഏ​​പ്രി​​ൽ മു​​ത​​ലു​​ള്ള മൂ​​ന്നു മാ​​സ​​ത്തെ ബി​​ല്ലു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കും.


2015 ജൂ​​ലൈ മൂ​​ന്നി​​നു തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​യി​​ൽ ഇ​​തോ​​ട​​കം 1,012 കോ​​ടി രൂ​​പ സ​​ബ്സി​​ഡി​​യാ​​യി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഫെ​​ബ്രു​​വ​​രി 18 വ​​രെ ല​​ഭി​​ച്ച ബി​​ല്ലു​​ക​​ൾ​​ക്കു സ​​ബ്സി​​ഡി ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നു ​ശേ​​ഷം ല​​ഭി​​ച്ച ബി​​ല്ലു​​ക​​ളി​​ൽ 47 കോ​​ടി രൂ​​പ സ​​ബ്സി​​ഡി ന​​ൽ​​കാ​​നു​​ണ്ട്. ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ക​​ർ​​ഷ​​ക​​രി​​ൽ 3.70 ല​​ക്ഷം പേ​​ർ​​ക്ക് ഒ​​രു ത​​വ​​ണ​​യെ​​ങ്കി​​ലും പ​​ദ്ധ​​തി​​യു​​ടെ സ​​ഹാ​​യം ല​​ഭി​​ച്ചി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.