പട്ടാപ്പകൽ വീട്ടിൽനിന്ന് 50 പവനും ഒരുലക്ഷം രൂപയും കവർന്നു
പട്ടാപ്പകൽ വീട്ടിൽനിന്ന് 50 പവനും ഒരുലക്ഷം രൂപയും കവർന്നു
Monday, July 23, 2018 1:37 AM IST
തൃശൂർ: ഒ​​​ല്ലൂ​​​ർ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് പ​​​ട്ടാ​​​പ്പ​​​ക​​​ൽ 50 പ​​​വ​​​നും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും മോ​​​ഷ്ടി​​​ച്ചു. വൈ​​​ദ്യ​​​ര​​​ത്നം ന​​​ഴ്സിം​​ഗ് ഹോ​​​മി​​​നു സ​​​മീ​​​പം വ​​​ട​​​ക്കൂ​​​ട്ട് ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ വീ​​​ട്ടി​​​ൽ നി​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30 നും 10​​നും ഇ​​​ട​​യ്ക്ക് സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും മോ​​​ഷ​​​ണം പോ​​​യ​​​ത്.

രാ​​​വി​​​ലെ എ​​ട്ട​​ര​​യ്ക്ക് ​ബാ​​​ല​​​കൃ​​​ഷ്ണ​​​നും കു​​​ടും​​​ബ​​​വും ന​​​ട​​​ത്ത​​​റ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പോ​​​യി​​​രു​​​ന്നു. പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ തി​​​രി​​​കെ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മോ​​​ഷ​​​ണ​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.
വീ​​​ടി​​​ന്‍റെ പി​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ൽ കു​​ത്തി​​തു​​​റ​​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​ല​​​മാ​​​ര​​​ക​​​ളും തു​​​റ​​​ന്നു കി​​​ട​​​ന്നി​​​രു​​​ന്നു. ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ടു. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക്ക​​​ളു​​​ടെ​​​യും മ​​​രു​​​മ​​​ക്ക​​​ളു​​​ടെ​​​യും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്. ‌


സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് ഒ​​​ല്ലൂ​​​ർ പോ​​​ലീ​​​സും വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധരും ശ്വാ​​ന​​സേ​​ന​​യും വീ​​​ട്ടി​​​ലെ​​​ത്തി പ​​രി​​ശോ​​ധി​​ച്ചു. ഒ​​​മ്പ​​തു മ​​​ണി​​​യോ​​​ടെ ഈ ​​​പ​​​രി​​​സ​​​ര​​​ത്തു​​​കൂ​​​ടി ഒ​​​രാ​​​ൾ വ​​​രു​​​ന്ന​​​തും അ​​ര​​മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞ് ധൃ​​​തി​​​യി​​​ൽ തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന​​​തും സ​​​മീ​​​പ​​​ത്തെ സി ​​​സി​​​ടി​​​വി കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഈ ​​​ദൃ​​ശ്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും പോ​​​ലീ​​സ് അ​​​ന്വേ​​​ഷ​​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.