രാ​ഷ്‌ട്രപ​തി ഇ​ന്നു തൃ​ശൂ​രി​ൽ, സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​രീ​ക്ഷ​ണ യാ​ത്ര
രാ​ഷ്‌ട്രപ​തി ഇ​ന്നു  തൃ​ശൂ​രി​ൽ, സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​രീ​ക്ഷ​ണ യാ​ത്ര
Monday, August 6, 2018 10:46 PM IST
തൃ​​​ശൂ​​​ർ: രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ. സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ശേ​​​ഷം ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.

രാ​​ഷ്‌​​ട്ര​​പ​​​തി​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​ധ​​​ഭീ​​​ഷ​​​ണി​​​കൂ​​​ടി വ​​​ന്ന​​​തോ​​​ടെ സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി. പോ​​​ലീ​​​സി​​​നു പു​​​റ​​​മേ, വ്യോ​​​മ​​​സേ​​​ന, നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്സ്, ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സേ​​​ന എ​​​ന്നീ സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ. രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ട്ര​​​യ​​​ൽ റ​​​ണ്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്നു. ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ പ​​​രീ​​ക്ഷ​​​ണ പ​​​രി​​​പാ​​​ടി​​യും പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ശ്രീ​​​കൃ​​​ഷ്ണ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലാ​​​ണു താ​​​ത്കാ​​​ലി​​​ക ഹെ​​​ലി​​​പാ​​​ഡ്.


തൃ​​​ശൂ​​​ർ കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലെ ഹെ​​​ലി​​​പാ​​​ഡി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന രാ​​ഷ്‌​​ട്ര​​പ​​​തി കാ​​​റി​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ​​​ത്തും. സ​​​യ​​​ൻ​​​സ് ബ്ലോ​​​ക്കി​​​ലെ മോ​​​ണ്‍. ജോ​​​ണ്‍ പാ​​​ലോ​​​ക്കാ​​​ര​​​ൻ സ്ക്വ​​​യ​​​റി​​​ൽ സ്റ്റേ​​​ജ് ഉ​​​ണ്ടെ​​​ങ്കി​​​ലും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ഗേ​​​റ്റി​​നു തൊ​​ട്ട​​ടു​​ത്ത് വ​​​ല​​​തു​​​വ​​​ശ​​​ത്താ​​​യി താ​​​ത്കാ​​​ലി​​​ക സ്റ്റേ​​​ജ് നി​​​ർ​​​മി​​​ച്ചു. രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ കാ​​​ർ സ്റ്റേ​​​ജി​​​ന​​​രി​​​കി​​​ൽ​​​വ​​​രെ എ​​​ത്ത​​​ണ​​​മെ​​​ന്നു സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.