ഈ മഴ റിക്കാർഡല്ല
Friday, August 10, 2018 1:14 AM IST
കോ​ട്ട​യം: കൊ​ടും​നാ​ശ​വും ദു​രി​ത​വും സ​മ്മാ​നി​ച്ച് ഇ​ന്ന​ലെ പെ​യ്ത മ​ഴ സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡു​ക​ളി​ലൊ​ന്നും പെ​ടി​ല്ല. നി​ല​ന്പൂ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ 39.8 സെ​ന്‍റി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് നി​ല​ന്പൂ​രി​ൽ ഒ​രു​ ദി​വ​സം ല​ഭി​ച്ച റി​ക്കാ​ർ​ഡ് മ​ഴ മാ​ത്ര​മാ​ണ​ത്. 1941 ജൂ​ണി​ലെ ഒ​രു​ദി​വ​സ​ത്തെ 32 സെ​ന്‍റി​മീ​റ്റ​റാ​ണ് ഇ​തു​വ​രെ​യു​ള്ള നി​ല​ന്പൂ​രി​ന്‍റെ റി​ക്കാ​ർ​ഡ്.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ സം​സ്ഥാ​ന റി​ക്കാ​ർ​ഡ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി​ക്കാ​ണ്. 1961 മേ​യ് 28-നു ​കൊ​യി​ലാ​ണ്ടി​യി​ൽ 91 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്തു. രാ​ജ്യ​ത്ത് ഒ​രു​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് ചി​റാ​പു​ഞ്ചി​യി​ലാ​ണ്. 1995 ജൂ​ൺ 16-ന് ​മേ​ഘാ​ല​യ​യി​ലെ ഈ ​സ്ഥ​ല​ത്ത് പെ​യ്തി​റ​ങ്ങി​യ​ത് 156.3 സെ​ന്‍റി​മീ​റ്റ​ർ (5.13 അ​ടി) മ​ഴ​യാ​ണ്.മുംബൈ​യി​ൽ 2005 ജൂ​ലൈ 27-ന് 104.9 ​സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്ത​പ്പോ​ൾ മ​ഹാ​ന​ഗ​രം നി​ശ്ച​ല​മാ​യി.


ഇ​ന്ന​ലെ മൂ​ന്നാ​റി​ൽ 25.36 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്തു. മൂ​ന്നാ​റി​ലെ സ​മീ​പ​കാ​ല റി​ക്കാ​ർ​ഡ് മ​ഴ 2005 മേ​യി​ലെ 48 സെ​ന്‍റി​മീ​റ്റ​റാ​ണ്. 1924 ജൂ​ലൈ​യി​ലെ (കൊ​ല്ല​വ​ർ​ഷം 1099) മ​ഹാ​പ്ര​ള​യ​വേ​ള​യി​ൽ മൂ​ന്നാ​റി​ൽ പെ​യ്ത മ​ഴ​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ല. പ​ഴ​യ ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡും മൂ​ന്നാ​റി​ലെ കു​ണ്ട​ള​വാ​ലി റെ​യി​ൽ​വേ​യും ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​ന്നു ര​ണ്ടു കു​ന്നു​ക​ളും ഇ​ല്ലാ​താ​ക്കി​യ​താ​ണ് 99-ലെ ​മ​ഹാ​പ്ര​ള​യം.

അ​ക്കൊ​ല്ലം ജൂ​ലൈ​യി​ൽ മൂ​ന്നാ​റി​ൽ പെ​യ്ത​ത് 436.88 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ്. സം​സ്ഥാ​ന​ത്ത് ഒ​രു ശ​രാ​ശ​രി കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് (ജൂ​ൺ-​സെ​പ്റ്റം​ബ​ർ) ല​ഭി​ക്കു​ന്ന​ത് 204 സെ​ന്‍റി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ്. തൊ​ണ്ണൂ​റ്റൊ​ൻ​പ​തി​ൽ മൂ​ന്നാ​റി​ൽ മാ​ത്ര​മ​ല്ല പാ​ല​ക്കാ​ട് മു​ത​ൽ തെ​ക്കോ​ട്ടു​ള്ള എ​ല്ലാ മ​ല​യോ​ര​ങ്ങ​ളി​ലും ഇ​ട​നാ​ട്ടി​ലും അ​ത്യ​സാ​ധാ​ര​ണ​മാ​യ മ​ഴ​യാ​ണു ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.