പെയ്തിറങ്ങിയതു ദുരന്തം : ഉ​​​രു​​​ൾപൊ​​​ട്ട​​​ൽ ആറു ജില്ലകളിൽ വ​​​ൻ​​​നാ​​​ശം, 22 മരണം
പെയ്തിറങ്ങിയതു ദുരന്തം : ഉ​​​രു​​​ൾപൊ​​​ട്ട​​​ൽ ആറു ജില്ലകളിൽ വ​​​ൻ​​​നാ​​​ശം,  22 മരണം
Friday, August 10, 2018 1:45 AM IST
തൊടുപുഴ: ഇ​​​ടു​​​ക്കി​​​യി​​​ലും മ​​​ല​​​പ്പു​​​റ​​​ത്തും അ​​​ഞ്ചു​​​പേ​​​ർ വീ​​​ത​​​മു​​​ള്ള ഓ​​​രോ കു​​​ടും​​​ബ​​​ങ്ങ​​​ൾ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മ​​​രി​​​ച്ചു. ഇടുക്കിയിൽ വേറെ ആറുപേരും വയനാട്ടിലെ മാനന്തവാടിയിൽ രണ്ടുപേരും ഉരുൾപൊട്ടലിൽ മരണമടഞ്ഞു. കോഴിക്കോട്ട് കാർ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മ​​​ണ്ണൂ​​​രി​​​ൽ ര​​​ണ്ടു​​​ പ്ലസ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ങ്ങി​​​മ​​​രി​​​ച്ചു.

ഇ​​​ടു​​​ക്കി തു​​​റ​​​ന്നു

ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴാ​​​ത്ത​​​തി​​​നാ​​​ൽ രാത്രി ഷട്ടർ അ​​​ട​​​യ്ക്കുന്നില്ല. ഒ​​​രു ഷ​​​ട്ട​​​റി​​​ലൂ​​​ടെ സെ​​​ക്ക​​​ൻ​​​ഡി​​​ൽ അ​​​ര​​​ല​​​ക്ഷം ലി​​​റ്റ​​​ർ വെ​​​ള്ളം ഒ​​​ഴു​​​ക്കി​​​ക്ക​​​ള​​​യു​​​ന്നു. ജ​​​ല​​​നി​​​ര​​​പ്പ് 2400 അ​​​ടി ക​​​വി​​​ഞ്ഞു.

ഇ​​​ട​​​മ​​​ല​​​യാ​​​ർ: 4 ഷട്ടർ തു​​​റ​​​ന്നു

ഇ​​​​​​ട​​​​​​മ​​​​​​ല​​​​​​യാ​​​​​​റി​​​​​​ൽനി​​​​​​ന്നു പു​​​​​​റ​​​​​​ന്ത​​​​​​ള്ളു​​​​​​ന്ന​​​​​​തു സെ​​​​​​ക്ക​​​​​​ൻ​​​​​​ഡി​​​​​​ൽ ആറുല​​​​​​ക്ഷം ലി​​​​​​റ്റ​​​​​​ർ​​​​​​ വെ​​​​​​ള്ളം. ആ​​​​​​ലു​​​​​​വ ടൗ​​​​​​ണി​​​​​​ൽ വെ​​​​​​ള്ളം​​​ക​​​​​​യ​​​​​​റി. പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് അ​​​ഞ്ചു മീ​​​റ്റ​​​റോ​​​ളം ഉ​​​യ​​​ർ​​​ന്നു. ആ​​​ലു​​​വ ശി​​​വ​​​രാ​​​ത്രി മ​​​ണ​​​പ്പു​​​റ​​​വും ക്ഷേ​​​ത്ര​​​വും മു​​​ങ്ങി. കാ​​ല​​ടി​​യി​​ലും ഏ​​ലൂ​​രി​​ലും വൈ​​പ്പി​​ൻ അ​​ഴി​​മു​​ഖ​​ത്തും വെ​​ള്ളം ഉ​​യ​​ർ​​ന്നു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യി.


ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ടു​​​ വ​​​ഴി പെ​​​രി​​​യാ​​​റ്റി​​​ലേ​​​ക്കാ​​​ണ് ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ൽ നി​​​ന്നു വെ​​​ള്ളം ഒ​​​ഴു​​​കു​​​ന്ന​​​ത്. ചെ​​​റു​​​തോ​​​ണി​​​യി​​​ൽ നി​​​ന്ന് ക​​​രി​​​ന്പ​​​ൻ, കീ​​​രി​​​ത്തോ​​​ട്, ലോ​​​വ​​​ർ​​​പെ​​​രി​​​യാ​​​ർ, നേ​​​ര്യ​​​മം​​​ഗ​​​ലം വ​​​ഴി വ​​​രു​​​ന്ന വെ​​​ള്ള​​​വു​​​മാ​​​യി ഇ​​​തു​​​ കൂ​​​ടി​​​ച്ചേ​​​രും.

* നെ​ഹ്റു​ ട്രോ​ഫി വ​ള്ളം​ക​ളി മാറ്റി

സ​ച്ചി​ന്‍റെ സ​മ​യം നോ​ക്കി പു​തി​യ തീ​യ​തി. പു​ളി​ങ്കു​ന്ന് വ​ള്ളം​ക​ളി​യും മാ​റ്റും.

* കു​​​ട്ട​​​നാ​​​ടി​​​നു വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​

പ​​​ന്പ​​​യി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് മൂ​​​ന്നു​​​മീ​​​റ്റ​​​ർ ഉ​​​യ​​​രു​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ്. ക​​​ക്കി, പന്പ ഡാ​​​മുകളിൽനി​​​ന്നു കൂ​​​ടു​​​ത​​​ൽ വെ​​​ള്ളം പു​​​റ​​​ന്ത​​​ള്ളും. വെ​​​ള്ളം ഇ​​​നി​​​യും ഇ​​​റ​​​ങ്ങാ​​​ത്ത കു​​​ട്ട​​​നാ​​​ടി​​​ന് വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​യാ​​​കും.

* മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​റ​​ങ്ങു​​ന്ന​​ത് ഇന്നലെ ഉച്ചയ്ക്കുശേഷം ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നി​​​ർ​​​ത്തി​​​വ​​​ച്ചു. മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു. പിന്നീട് സർവീസുകൾ നടത്തി. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ ചു​​റ്റു​​മ​​തി​​ലി​​ന് ഉ​​ള്ളി​​ലേ​​ക്കു വെ​​ള്ളം ക​​ട​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.