ടാ​ങ്ക​ർ​ലോ​റി ക​യ​റി ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചു, മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, August 13, 2018 1:11 AM IST
വ​ളാ​ഞ്ചേ​രി: ടാ​ങ്ക​ർ​ലോ​റി ക​യ​റി ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. മൂ​ന്നാ​ക്ക​ൽ സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തോ​ടി സി​ദ്ദിഖ് (45), ഭാ​ര്യ സ​ലീ​ന (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ ഷ​ഹ​ൽ (10) അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നി​സാ​ര പ​രി​ക്കേ​റ്റ ഷ​ഹ​ലി​നെ വ​ളാ​ഞ്ചേ​രി​യി​ലെ ന​ട​ക്കാ​വി​ൽ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 നു വ​ളാ​ഞ്ചേ​രി ന​ട​ക്കാ​വി​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​നു പി​ന്നി​ൽ സ്വ​കാ​ര്യ മി​നി​ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ സി​ദ്ദിഖി​ന്‍റെ​യും സ​ലീ​ന​യു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ എ​തി​രേ വ​ന്ന ടാ​ങ്ക​ർ​ലോ​റി ക​യ​റി​യി​റ​ങ്ങി. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ലീ​ന വൈ​കു​ന്നേ​രം 5.30 നാണ് മ​രി​ച്ച​ത്. സി​ദ്ദിഖി​ന്‍റെ മൃ​ത​ദേ​ഹം വ​ളാ​ഞ്ചേ​രി ന​ട​ക്കാ​വി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും സ​ലീ​ന​യു​ടെ മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ലുയാ​ണ്. വ​ളാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്റ്റ​ർ എ​സ്എ​ച്ച് ഒ.​പി. പ്ര​മോ​ദ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഇ​വ​രു​ടെ മ​റ്റു മ​ക്ക​ൾ: സ​വാ​ദ്, സ​ന​ദ്. സി​ദ്ധീ​ഖി​ന്‍റെ പി​താ​വ്: മൊ​യ്തീ​ൻ​കു​ട്ടി. മാ​താ​വ്: ബി​യ്യു​മ്മ. സ​ലീ​ന​യു​ടെ പി​താ​വ്: മൊ​യ്തു, മാ​താ​വ്: ആ​യി​ശു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.