മെ​ഡി​ക്ക​ൽ: ര​ണ്ടാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, August 13, 2018 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ് ആ​ൻ​ഡ് ബി​ഡി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ആ​ൻ​ഡ് അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​ന പ​രീ​ക്ഷ www.cee.kerala. gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഖി​ലേ​ന്ത്യാ ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന​വ​രു​ടേ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, റോ​ൾ ന​ന്പ​ർ, അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ഴ്സ്, കോ​ള​ജ്, അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കാ​റ്റ​ഗ​റി, ഫീ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​യു​ടെ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ഴ്സ്/​കോ​ള​ജി​ൽ 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പ് പ്ര​വേ​ശ​നം നേ​ട​ണം. ഫീ​സ് അ​ട​യ്ക്കാ​ൻ പോ​സ്റ്റോ​ഫീ​സു​ക​ളു​ടെ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.എം​ബി​ബി​എ​സ് കോ​ഴ്സി​നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഞ്ചു ല​ക്ഷം രൂ​പ പ്ര​വേ​ശ​ന ക​മ്മീ​ഷ​ണ​ർ​ക്കും ബാ​ക്കി തു​ക കോ​ള​ജി​ലും ഒ​ടു​ക്ക​ണം. എം​ബി​ബി​എ​സ് കോ​ഴ്സി​നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഗ​വ​ണ്‍​മെ​ന്‍റ്/​മൈ​നോ​രി​റ്റി ക്വാ​ട്ട​യി​ലും ബി​ഡി​എ​സ് കോ​ഴ്സി​നു സ്വാ​ശ്ര​യ ദ​ന്ത​ൽ കോ​ള​ജു​ക​ളി​ലെ ഗ​വ​ണ്‍​മെ​ന്‍റ്/​മൈ​നോ​രി​റ്റി/​എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ലും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൽ ഒ​രു ല​ക്ഷം രൂ​പ പ്ര​വേ​ശ​ന ക​മ്മീ​ഷ​ണ​ർ​ക്കും ബാ​ക്കി തു​ക കോ​ള​ജി​ലും ഒ​ടു​ക്ക​ണം.

സ്വ​കാ​ര്യ സ്വാ​ശ്ര​യ ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ല​ക്ഷം രൂ​പ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്കും ബാ​ക്കി തു​ക കോ​ള​ജി​ലും ഒ​ടു​ക്ക​ണം.

മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ

മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും അ​ഗ്രി​ക​ൾ​ച്ച​ർ/​വെ​റ്ററി​ന​റി/​ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മു​ഴു​വ​ൻ ഫീ​സ് തു​ക​യും പ്ര​വേ​ശ​നപ​രീ​ക്ഷാ ക​മ്മീ​ണ​ർ​ക്ക് അ​ട​ച്ച് 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.


പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി/​ര​ജി​സ്റ്റേ​ർ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ച്ച് ഫീ​സ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ടോ​ക്ക​ണ്‍ ഡെ​പ്പോ​സി​റ്റാ​യി ആ​യി​രം രൂ​പ അ​ട​ച്ച ശേ​ഷം 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ഴ്സി​ൽ/​കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഫീ​സ്/​ബാ​ക്കി തു​ക ഒ​ടു​ക്കി കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്നപ​ക്ഷം അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റും നി​ല​വി​ലു​ള്ള എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​കും. റ​ദ്ദാ​ക്കു​ന്ന ഓ​പ്ഷ​നു​ക​ൾ പി​ന്നീ​ടു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ല.
സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സീ​റ്റ് ഘ​ട​ന ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട് കെ​എം​സി​ടി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഈ ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​ട്ടി​ല്ല.

17നു ​ശേ​ഷം എം​ബി​ബി​എ​സ്/​ബി​ഡി​എ​സ് കോ​ഴ്സു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ള്ളപ​ക്ഷം അ​വ 20നും 21​നും തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന മോ​പ്പ്-​അ​പ്പ് കൗ​ണ്‍​സി​ലിം​ഗ് വ​ഴി പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ നി​ക​ത്തും.

മോ​പ്പ്-​അ​പ്പ് കൗ​ണ്‍​സലിം​ഗി​ൽ ബി​ഡി​എ​സ് കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ എം​ബി​ബി​എ​സ് കോ​ഴ്സി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റി​നാ​യി പ​രി​ഗ​ണി​ക്കും.

എ​ന്നാ​ൽ, എം​ബി​ബി​എ​സ്/​ബി​ഡി​എ​സ് കോ​ഴ്സു​ക​ളി​ൽ അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മോ​പ്പ്-​അ​പ്പ് കൗ​ണ്‍​സലിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ല.
ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www. cee.kerala.gov.in, www.cee-kerala.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും 04712339101, 102, 103, 104, 2332123 എ​ന്നീ ന​മ്പ​രു​ക​ളി​ലും ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.