അ​ഞ്ചുകോ​ടി രൂപയുടെ വെ​ട്ടി​പ്പ്: ഹരിയാന പോലീസ് പയ്യന്നൂരിൽ
Monday, August 13, 2018 1:11 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: ഹ​​​രി​​​യാ​​​ന​​​യി​​​ല്‍ അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യു​​​ടെ വെ​​​ട്ടി​​​പ്പ് ന​​​ട​​​ത്തി മു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി​​​യെ തേ​​ടി ഹ​​​രി​​​യാ​​​ന പോ​​​ലീ​​​സ് പ​​​യ്യ​​​ന്നൂ​​​രി​​​ലെ​​​ത്തി. കോ​​​ട്ട​​​യം വാ​​​ഴൂ​​​രി​​​ലെ പാ​​​ട്ടു​​​പ്പാ​​​റ പു​​​ത്ത​​​ന്‍​പു​​​ര​​​യ്ക്ക​​​ല്‍ ശാ​​​ന്ത​​​മ്മ ത​​​ങ്ക​​​പ്പ​​​ന്‍റെ മ​​​ക​​​ന്‍ ഗി​​​രി​​​മോ​​​നെ (46) അ​​​ന്വേ​​​ഷി​​​ച്ചാ​​​ണ് പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​ത്. ശാ​​​ന്ത​​​മ്മ​​​യു​​​ടെ വാ​​​ഴൂ​​​രി​​​ലെ മേ​​​ൽ​​​വി​​​ലാ​​​സ​​​ത്തി​​​ലു​​​ള്ള ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ കോ​​​പ്പി​​​യു​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം എ​​​ത്തി​​​യ​​​ത്. ഗി​​​രി​​​മോ​​​ന്‍ ഇ​​​പ്പോ​​​ൾ താ​​​മ​​​സി​​ക്കു​​ന്ന​​​ത് പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ രാ​​​മ​​​ന്ത​​​ളി​​​യി​​​ലാ​​​ണ്.


ഏ​​​റെ​​​ക്കാ​​​ലം ഹ​​​രി​​​യാ​​​ന​​​യി​​​ല്‍ താ​​​മ​​​സി​​​ച്ചി​​രു​​​ന്ന ഗി​​​രി​​​മോ​​​ന്‍ ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി​​​യു​​​മാ​​​യി ചേ​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ ബി​​​സി​​​ന​​​സി​​​നി​​​ട​​​യി​​​ല്‍ അ​​​ഞ്ചു കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഈ ​​​കേ​​​സി​​​ൽ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ശേ​​​ഷം മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഹ​​​രി​​​യാ​​​ന പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. രാ​​​മ​​​ന്ത​​​ളി​​​യി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഗി​​​രി​​​മോ​​​നെ​​​യും അ​​​മ്മ ശാ​​​ന്ത​​​മ്മ​​​യെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.