മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയിലേക്ക്
മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ
ശേഷിയിലേക്ക്
Monday, August 13, 2018 1:44 AM IST
മൂ​ന്നാ​ർ: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മാ​ട്ടു​പ്പെ​ട്ടി ഡാം ​പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യോ​ട​ടു​ക്കു​ന്നു. ര​ണ്ട​ടി​കൂ​ടി വെ​ള്ള​മെ​ത്തി​യാ​ൽ ഡാം ​ക​വി​യും. 159 അ​ടി സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഡാ​മി​ൽ 157 അ​ടി വെ​ള്ളം എ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ കാ​ല​വ​ർ​ഷം ഈ​സ​മ​യ​ത്താ​ണെ​ന്ന​തി​നാ​ൽ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ത്തു ഡാം ​നി​റ​യു​ന്ന​ത് ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്.

ഇ​ത്ത​വ​ണ മ​ഴ ക​ന​ത്ത​തോ​ടെ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തേ ഡാം ​നി​റ​ഞ്ഞു. പ്ര​തി​ദി​നം ര​ണ്ടു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​വ​രെ ഇ​വി​ടെ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. മാ​ട്ടു​പ്പെ​ട്ടി​യോ​ടു ചേ​ർ​ന്നു​ള്ള കു​ണ്ട​ള ഡാ​മി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ നാ​ല​ടി​കൂ​ടി വെ​ള്ള​മെ​ത്തി​യാ​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 60 അ​ടി​യി​ൽ വെ​ള്ള​മെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.