വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് അ​​വ​​ധി
Tuesday, August 14, 2018 12:53 AM IST
പാലക്കാട്

പാലക്കാട് ജി​​ല്ല​​യി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

ആലപ്പുഴ

പ​​ന്പാ​​ന​​ദി​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കു​​ട്ട​​നാ​​ട് താ​​ലൂ​​ക്കി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള മു​​ഴു​​വ​​ൻ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ക​​ള​​ക്ട​​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

ഇടുക്കി

ഇ​​ടു​​ക്കി, ദേ​​വി​​കു​​ളം, ഉ​​ടു​​ന്പ​​ൻ​​ചോ​​ല, താ​​ലൂ​​ക്കു​​ക​​ളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ളും അ​​ങ്ക​​ണ​​വാ​​ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.


പത്തനംതിട്ട

പ​ത്ത​നം​തി​ട്ട ജി​​ല്ല​​യി​​ലെ തി​​രു​​വ​​ല്ല, കോ​​ഴ​​ഞ്ചേ​​രി താ​​ലൂ​​ക്കു​​ക​​ളി​​ല്‍ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പ് പ്ര​​വ ര്‍​ത്തി​​ക്കു​​ന്ന എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും ഇ​​ന്ന് അ​​വ​​ധി​​യാ​​യി​​രി​​ക്കു​​മെ​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.