സോമനാഥ ചാറ്റർജി പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ത്തി​നു മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
സോമനാഥ ചാറ്റർജി പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ത്തി​നു മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
Tuesday, August 14, 2018 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തി​​​ന് അ​​​തി​​​പ്ര​​​ഗ​​​ത്ഭ​​​നാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റേ​​റി​​​യ​​​നെ​​​യാ​​​ണു സോ​​​മ​​​നാ​​​ഥ് ചാ​​​റ്റ​​​ർ​​​ജി​​​യു​​​ടെ വേ​​​ർ​​​പാ​​​ടി​​​ലൂ​​​ടെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇ​​​ടതു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഉ​​​റ​​​ച്ച ശ​​​ബ്ദ​​​മാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന വേ​​​ള​​​യി​​​ൽ സോ​​​മ​​​നാ​​​ഥി​​​ന്‍റെ നി​​​ര്യാ​​​ണം വ​​​ലി​​​യ ന​​​ഷ്ടം ത​​​ന്നെ​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​റ​​​ക​​​ള​​​ഞ്ഞ ക​​​മ്യൂ​​​ണി​​​സ്റ്റ് നേ​​​താ​​​വാ​​​യി​​​രു​​​ന്നു സോ​​​മ​​​നാ​​​ഥ് ചാ​​​റ്റ​​​ർ​​​ജി എ​​​ന്ന് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ ത​​​ർ​​​ക്ക​​​ത്തെ ത്തുട​​​ർ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​ദ​​​വി​​​യി​​​ൽ നി​​​ന്നു രാ​​​ജി​​​വ​​​യ്ക്കാ​​​ൻ സി​​​പി​​​എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷപ​​​ദ​​​വി​​​ക്കു ക​​​ള​​​ങ്ക​​​മേ​​​ൽ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്ക് ഒ​​​പ്പംനി​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സോ​​​മ​​​നാ​​​ഥ് ചാ​​​റ്റ​​​ർ​​​ജി കാ​​​ണി​​​ച്ച ച​​​ങ്കൂ​​​റ്റം ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.