തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കർഷക അവാർഡ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച സംയോജിത കൃഷി ചെയ്യുന്ന കർഷകനു നല്കുന്ന കർഷകോത്തമ അവാർഡിന് കാസർഗോഡ് പെട്ടിക്കുണ്ടഎടിത്തിനാം കുഴിയിൽ പള്ളിപ്പാറ പി.എ. രാജൻ അർഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സ്വർണമെഡലും ഉൾപ്പെടുന്നതാണ് അവാർഡ്. 16 ന് മലപ്പുറം എടപ്പാൾ സഫാരി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിവിധ അവാർഡുകൾ നേടിയവർ
ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിജയകരമായി കൃഷി ചെയ്യുന്ന ഏറ്റവും മികച്ച പാടശേഖര സമിതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന മിത്രനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് ആലക്കോട് പാടശേഖരസമിതി സ്വന്തമാക്കി.അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
കർഷകോത്തമ അവാർഡിൽ രണ്ടാം സ്ഥാനം മലപ്പുറം എടപ്പാൾ, ഇടക്കരയ്യത്ത് അബ്ദുൾ ലത്തീഫിനാണ് . ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. മൂന്നാം സ്ഥാനം ആലപ്പുഴ പാണാവളളി മൂണ്‍ വില്ലയിൽ വി.എസ്. മൂസ സ്വന്തമാക്കി
പട്ടിക ജാതി-വർഗത്തിൽപ്പെട്ട മികച്ച കർഷകർക്ക് നൽകുന്ന കർഷക ജ്യോതി പുരസ്കാരം പാലക്കാട് അഗളി രാം നിവാസിൽ എം. മുരുകേഷിനാണ്. 50000 രൂപയും ഫലകം, പ്രശംസാപത്രം സ്വർണമെഡലുമാണ് അവാർഡ്
മികച്ച ഹൈ ടെക് കർഷകൻ- അനീഷ് എൻ. രാജ്, യുവകർഷകൻ - മാത്തുക്കുട്ടി ടോം, കേര കേസരി-കെ.ടി. ഫ്രാൻസിസ്, ഹരിത മിത്ര-പി. ഉണ്ണികൃഷ്ണൻ, ഹരിത കീർത്തി അവാർഡ് തിരുവനന്തപുരം ഉള്ളൂർ സ്റ്റേറ്റ് സീഡ് ഫാം, ജൈവ കർഷകൻ അവാർഡ് -സണ്ണി ജോർജ്, കർഷകമിത്ര അവാർഡ്- കെ.ടി. ശ്രീധരൻ നന്പൂതിരി, തേനീച്ച കർഷകൻ-ടി.കെ. രാജു,തുണ്ടുവയലിൽ, കൃഷി വിജ്ഞാൻ അവാർഡ്- ഡോ. ജേക്കബ് ജോണ്‍, കേരള കാർഷിക സർവകലാശാല.
കർഷക പ്രതിഭ - സ്കൂൾ, സി.അരവിന്ദ, കർഷക തിലകം - സ്കൂൾ,എസ്.ബി . ജിബിയ , കർഷക പ്രതിഭ(എച്ച്എസ്എസ്) -ഹിലാൽ മുഹമ്മദ്, കർഷക പ്രതിഭ (കോളജ്)- ജസ്ന ജാഫർ
കൊമേഴ്സ്യൽ നഴ്സറി അവാർഡ്-കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡൻ, ഉദ്യാനശ്രേഷ്ഠ-സി.ജെ. വർക്കി ചാലിശേരി, ക്ഷോണി സംരക്ഷണ- മാത്യു, കണ്ടത്തിൽവീട് , ക്ഷോണി പരിപാലക്-ഇ.ജെ. ജേക്കബ്, ക്ഷോണി മിത്ര-വർഗീസ് തരകൻ, കർഷക തിലകം-സാറാമ്മ പൗലോസ്, ശ്രമശക്തി-സംഗീതാ മണിക്കുട്ടൻ.
മികച്ച ആദിവാസി ഊര്- മൂലക്കൊന്പ് ആദിവാസി ഊര്, പാലക്കാട്.
മികച്ച റെസിഡന്‍സ് അസോസിയേഷൻ-സാന്ത്വനം റസിഡന്‍സ് അസോസിയേഷൻ, ചേലന്പ്ര, മലപ്പുറം, മികച്ച ഫാം ഓഫീസർ-എൻ. അജയകുമാർ, കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ, തിരുവനന്തപുരം, കർഷകഭാരതി അവാർഡ്- ആർ. വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഹരിതമുദ്ര (ശ്രവ്യമാധ്യമം) അവാർഡ് -ഷബ്ന നൗഫൽ, ഹരിത മുദ്ര (അച്ചടി മാധ്യമം) അവാർഡ്- എസ്.വി.നിത, ഹരിത മുദ്ര (ദ്യശ്യ മാധ്യമം) -ദൂരദർശൻ കേന്ദ്രം തിരുവനന്തപുരത്തിന്റ കൃഷിദർശൻ പരിപാടി.
ജൈവ കാർഷിക മണ്ഡലം അവാർഡുകൾ
നിയോജകമണ്ഡലം-പീരുമേട് , മുനിസിപ്പാലിറ്റി-ചിറ്റൂർ , കോർപ്പറേഷൻ-തൃശൂർ
പച്ചക്കറി വികസന പദ്ധതി 2017-18 സംസ്ഥാനതല അവാർഡുകൾ
മികച്ച സ്കൂൾ-ഗവണ്മെന്റ് യുപി സ്കൂൾ, പഴയവിടുതി, മികച്ച വിദ്യാർഥി-അനൂജ സുസൻ ജോയ് (സെന്റ് ആന്‍സ് ഗേൾസ് എച്ച്എസ്, കോട്ടയം). മികച്ച സ്ഥാപന മേധാവി- ജോയ് ആൻഡ്രൂസ്, ഗവണ്മെന്റ് യുപി സ്കൂൾ, പഴയവടുതി, നെടുങ്കണ്ടം.
മികച്ച അധ്യാപകൻ-ബി.ബാബു,എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ, ചെറിയനാട്, മികച്ച ക്ലസ്റ്റർ-വായ്പുർ സ്വാശ്രയ കാർഷിക വികസന സമിതി, മികച്ച സ്വകാര്യ സ്ഥാപനം-ബാഫഖി യത്തീം ഖാന ആർട്സ് & സയൻസ് കോളജ് ഫോർ വിമൻ, കൽപ്പകഞ്ചേരി. മികച്ച പൊതുസ്ഥാപനം- പോലീസ് സ്റ്റേഷൻ ബിനാനിപുരം, മികച്ച മട്ടുപ്പാവ് കൃഷി- തോമസ് ഏബ്രഹാം, കുന്നേൽ ടോണി വില്ലാ, കടപ്ര. മികച്ച റെസിഡൻസ് അസോസിയേഷൻ-തൃച്ചംബരം ഹരിത ഗ്രൂപ്പ് തളിപ്പറന്പ, മികച്ച ആദിവാസി ക്ലസ്റ്റർ-പുലരി പച്ചക്കറി ക്ലസ്റ്റർ ആറളം, മികച്ച കൃഷി അസിസ്റ്റന്റ് -ലിസി ആന്റണി കോതമംഗലം ബ്ലോക്ക്, മികച്ച കൃഷി ഓഫീസർ-ടി.എം. ജോസഫ് ചെങ്കൽ.
ഓണത്തിനു ഒരുമുറം പച്ചക്കറി- ബീന സഹദേവൻ.
വിജ്ഞാനവ്യാപനത്തിനുള്ള മികച്ച കൃഷി ഉദ്യോഗസ്ഥർക്കുള്ള സംസ്ഥാനതല അവാർഡ്
ഒന്നാം സ്ഥാനം- ജയലളിത.എസ്,കൃഷി അഡീഷണൽ ഡയറക്ടർ, കെ എസ് എസ് ഡി എ,
കൃഷി ഡെപ്യൂട്ടി ഡയറക്ടർ-സുജ ജോർജ്, പത്തനംതിട്ട
കൃഷി അസിസ്റ്റന്റ് ഡയറക്ടർ- ടി.സുശീല
കൃഷി ഓഫീസർ- പി.ശ്രീലേഖ -കൃഷി ഭവൻ, ഇടയൂർ,
കൃഷി അസിസ്റ്റന്റ്-കെ.രമേശൻ കൃഷി ഭവൻ, പെരിങ്ങോംവയക്കര,
ക്ഷോണിപ്രിയ അവാർഡ്
(ഏറ്റവും മികച്ച ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ)
വി. എം. അശോക് കുമാർ,ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ, കാസർഗോഡ്
ക്ഷോണി സേവക് അവാർഡ് (ഏറ്റവും മികച്ച ഓവർസീയർ)-എ. വിശ്വനാഥൻ, ഓവർസീയർ, ആലത്തൂർ, മണ്ണു-പര്യവേക്ഷണ വിഭാഗം മികച്ച ഉദ്യോഗസ്ഥർക്കുളള അവാർഡുകൾ
അസിസ്റ്റന്റ് ഡയറക്ടർ -ബേബി ജോർജ്,സോയിൽ സർവേ,കോട്ടയം
സോയിൽ സർവേ ഓഫീസർ-കെ. ബിനി, കോട്ടയം
റിസേർച്ച് അസിസ്റ്റന്റ്-എൻ. മൃദുല,തൃശൂർ
മികച്ച ഹോർട്ടികൾച്ചർ മിഷൻ ഓഫീസർ 2017 - 18
റോസ്ലിൻ സെബാസ്റ്റ്യൻ-കൃഷി ഡെപ്യൂട്ടി ഡയറക്ടർ കോട്ടയം,
മികച്ച ഹോർട്ട്നെറ്റ് മാനേജ്മെന്റ് ഓഫീസർ
ബിമൽഘോഷ്-കൃഷി ഡപ്യൂട്ടി ഡയറക്ടർ ,കോട്ടയം