ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി
ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി
Friday, August 17, 2018 12:24 AM IST
ഈ​​രാ​​റ്റു​​പേ​​ട്ട: മീ​​ന​​ച്ചി​​ൽ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ചെ​​മ്മ​​ല​​മ​​റ്റം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ ജോ​​ബി മാ​​ത്യു(33)​​വി​​നെ ഉ​​രു​​ൾ പൊ​​ട്ട​​ലി​​ൽ കാ​​ണാ​​താ​​യി. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ 11ന് ​​വാ​​ഗ​​മ​​ണ്‍-​​തീ​​ക്കോ​​യി റോ​​ഡി​​ൽ ഒ​​റ്റ​​ഈ​​ട്ടി​​യി​​ലു​​ണ്ടാ​​യ ഉ​​രു​​ൾ പൊ​​ട്ട​​ലി​​ലാ​​ണ് കാ​​ണാ​​താ​​യ​​ത്.

ഒ​​ന്ന​​ര മാ​​സം മു​​ൻ​​പു​​ണ്ടാ​​യ കു​​ട്ടി​​യെ കാ​​ണാ​​ൻ ഭാ​​ര്യാ വീ​​ട്ടി​​ലേ​​ക്കു പോ​​കാ​​ൻ ഒ​​റ്റ​​ഈ​​ട്ടി​​യി​​ലെ​​ത്തി​​യ ജോ​​ബി​​യെ നാ​​ട്ടു​​കാ​​ർ യാ​​ത്ര​​തു​​ട​​രു​​ന്ന​​തു വി​​ല​​ക്കി​​യി​​രു​​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്ന് മ​​ട​​ങ്ങി​​പ്പോ​​ന്ന ജോ​​ബി​​യെ പി​​ന്നീ​​ടു കാ​​ണാ​​താ​​യി. ഇ​​യാ​​ളു​​ടെ ബൈ​​ക്ക് റോ​​ഡി​​ൽ ക​​ണ്ടെ​​ത്തി. ഫ​​യ​​ർ​​ഫോ​​ഴ്സും നാ​​ട്ടു​​കാ​​രും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ തീ​​ക്കോ​​യി മാ​​ർ​​മ​​ൽ അ​​രു​​വി​​ക്കു​​സ​​മീ​​പ​​ത്തു​നി​​ന്ന് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടു​​കി​​ട്ടി. പ​​ഴ്സും വ​​സ്ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​വും ക​​ണ്ടെ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കൈ​​യു​​ടെ ഭാ​​ഗം ല​​ഭി​​ച്ച​​ത്. ഒ​​റ്റ​​ഈ​​ട്ടി തേ​​നം​​മാ​​ക്ക​​ൽ അ​​പ്പ​​ച്ച​​ന്‍റെ മ​​ക​​ൾ പ്രി​​യ​​യാ​​ണ് ഭാ​​ര്യ. ജോ​​ബി​​യു​​ടെ മാ​​താ​​വ് എ​​ലി​​ക്കു​​ളം പു​​ൽ​​ത്ത​​ക​​ടി​​യേ​​ൽ അ​​ന്ന​​ക്കു​​ട്ടി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​​സ്, സി​​ബി, റോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.