വീട്ടമ്മയെ കാട്ടാന കുത്തിക്കൊന്നു
വീട്ടമ്മയെ കാട്ടാന കുത്തിക്കൊന്നു
Friday, August 17, 2018 12:24 AM IST
പു​​ഞ്ച​​വ​​യ​​ൽ: കാ​​ട്ടാ​​ന​​യു​​ടെ കു​​ത്തേ​​റ്റു വീ​​ട്ട​​മ്മ മ​​രി​​ച്ചു. ഇ​​ഞ്ച​​ക്കു​​ഴി-​ പു​​ഞ്ച​​വ​​യ​​ല്‍ കു​​ര്യ​​ന്‍​പ്ലാ​​ക്ക​​ല്‍ മ​​നോ​​ജി​​ന്‍റെ ഭാ​​ര്യ സൗ​​ദാ​​മി​​നി(​മി​​നി-46)​യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഏ​​ഴോ​​ടെ​​യാ​​ണ് സം​​ഭ​​വം. ഭ​​ർ​​ത്താ​​വ് മ​​നോ​​ജി​​നോ​​ടൊ​​പ്പം പു​​ല്ലു പ​​റി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണം.

ആ​​ന​​യു​​ടെ മു​​ന്നി​​ൽ​​പ്പെ​​ട്ട മി​​നി​​യെ കാ​​ട്ടാ​​ന കു​​ത്തി​​ മു​​ന്നോ​​ട്ടു നീ​​ക്കി. ഈ ​​സ​​മ​​യം ആ​​ന​​യു​​ടെ ശ്ര​​ദ്ധ​​തി​​രി​​ക്കാ​​നാ​​യി മ​​നോ​​ജ് ആ​​ന​​യു​​ടെ വാ​​ലി​​ൽ പി​​ടി​​ച്ചു​​വ​​ലി​​ച്ചു. ആ​​ന​​യു​​ടെ ശ്ര​​ദ്ധ​​തി​​രി​​ഞ്ഞ​​പ്പോ​​ൾ മി​​നി​​യെ എ​​ടു​​ത്ത് മ​​നോ​​ജ് കു​​റെ​​ദൂ​​രം ഓ​​ടി. വീ​​ട്ടി​​ൽ​നി​​ന്ന് ഒ​​ന്ന​​ര​ കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.


പി​​ന്നീ​​ട് അ​​യ​​ൽ​​വാ​​സി​​ക​​ളെ വി​​ളി​​ച്ചു​​കൂ​​ട്ടി ഇ​​വ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ മു​​ണ്ട​​ക്ക​​യം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. എ​​ല്ലാ​ ദി​​വ​​സ​​വും രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഈ ​​പ്ര​​ദേ​​ശ​​ത്തു പു​​ല്ലു​​പ​​റി​​ക്കാ​​നും വി​​റ​​കി​​നു​​മാ​​യി പൊ​​യ്ക്കൊ​​ണ്ടി​​രു​​ന്ന​​വ​​രാ​​ണ് മ​​നോ​​ജും സൗ​​ദാ​​മി​​നി​​യും. സം​​സ്കാ​​രം പി​​ന്നീ​​ട്. മ​​ക​​ൻ: മ​​ഹേ​​ഷ് (വി​​ദ്യാ​​ർ​​ഥി, സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്, റാ​​ന്നി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.