ഡോ. ​എ.​കെ. ഏ​ബ്ര​ഹാ​മി​ന് അ​ന്ത്യാ​ഞ്ജ​ലി
ഡോ. ​എ.​കെ. ഏ​ബ്ര​ഹാ​മി​ന് അ​ന്ത്യാ​ഞ്ജ​ലി
Friday, August 17, 2018 12:24 AM IST
കൊ​ച്ചി: അ​ന്ത​രി​ച്ച പ്ര​മു​ഖ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നും കേ​ര​ള ഹാ​ർ​ട്ട് കെ​യ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​എ.​കെ. ഏ​ബ്ര​ഹാ​മി​ന് (81) നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കൊ​ച്ചി​യി​ലെ ലാ​യം റോ​ഡി​ലെ വ​സ​തി​യി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ. ​എ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ര​ണം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെയാ​യി​രു​ന്നു.

കു​ട്ട​നാ​ട് ത​ല​വ​ടി അ​ട​ങ്ങാ​പു​രം കു​ടും​ബാം​ഗ​മാ​ണ്. ഇ​ന്ത്യ​ൻ സാ​യു​ധ​സേ​ന​യു​ടെ മെ​ഡി​ക്ക​ൽ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു. മ​ണി​പ്പാ​ൽ ക​സ്തൂ​ർ​ബാ മെ​ഡി​ക്ക​ൽ കോ​ള​ജ്, വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് (സി​എം​സി) എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യ​ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. സി​എം​സി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി, ക​ട​വ​ന്ത്ര ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ല​ണ്ട​നി​ലെ ബ്രോം​സ്റ്റ​ണ്‍ ആ​ശു​പ​ത്രി​യി​ൽ വി​സി​റ്റിം​ഗ് ഫെ​ലോ​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ ഓ​പ്പ​ണ്‍ ഹാ​ർ​ട്ട് സ​ർ​ജ​റി യൂ​ണി​റ്റി​നും ആ​ദ്യ കാ​ർ​ഡി​യാ​ക് പേ​സിം​ഗ് യൂ​ണി​റ്റി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ഭാ​ര്യ: മാ​യ, മ​ക്ക​ൾ: ആ​ന​ന്ദ് (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, എ​വി​ടി മ​ക്കോ​ർ​മി​ക്, സൗ​ത്ത് വാ​ഴ​ക്കു​ളം ), ഇ​ന്ദു, മ​രു​മ​ക​ൾ: ദീ​പ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.