മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ: പ്ര​വേ​ശ​നം നേടു​ന്ന​തി​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു
മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ: പ്ര​വേ​ശ​നം നേടു​ന്ന​തി​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു
Friday, August 17, 2018 12:24 AM IST
തി​​രു​​വ​​ന​​വ​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മ​​ഴ​​ക്കെ​​ടു​​തി മൂ​​ല​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ത സ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ച്ച് മെ​​ഡി​​ക്ക​​ൽ & അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള ര​​ണ്ടാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റി​​നെ​​ത്തു​​ട​​ർ​​ന്ന് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം ദീ​​ർ​​ഘ​​പ്പി​​ച്ചു. എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​രി​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം 19 ന് ​​അ​​ഞ്ചു വ​​രെ​​യാ​​യി ദീ​​ർ​​ഘി​​പ്പി​​ച്ചു.

ഈ ​​ദി​​വ​​സം ഓ​​ഫീ​​സു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഞാ​​യ​​റാ​​ഴ്ച​​യ്ക്ക​​കം അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച് പ്ര​​വേ​​ശ​നം നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തെ വ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 20ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ​കോ​​ള​​ജ് കാ​​ന്പ​​സി​​ലു​​ള്ള ഓ​​ൾ​​ഡ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ അ​​ഡ്മി​​ഷ​​ൻ എ​​ടു​​ക്കു​​ന്ന​​തി​​ന് സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​​ക്കും. അ​​ഡ്മി​​ഷ​​ൻ പ്ര​​ക്രി​​യ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നാ​​യി എ​​ല്ലാ മെ​​ഡി​​ക്ക​​ൽ/​​ഡെ​​ന്‍റ​​ൽ കോ​​ള​​ജ് അ​​ധി​​കാ​​രി​​ക​​ളും 20ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ക​​ന്പ​​സി​​ലു​​ള്ള ഓ​​ൾ​​ഡ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഹാ​​ജ​​രാ​​യി​​രി​​ക്കും.


20ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ശേ​​ഷം എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ൾ നി​​ക​​ത്തു​​ന്ന​​തി​​നാ​​യു​​ള്ള മോ​​പ്പ്-​​അ​​പ്പ് കൗ​​ണ്‍​സ​​ലിം​​ഗ് 21ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കാ​​ന്പ​​സി​​ലു​​ള്ള ഓ​​ൾ​​ഡ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തും.

മെ​​ഡി​​ക്ക​​ൽ & അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലെ ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് മെ​​ഡി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​ത​​ത് കോ​​ഴ്സു​​ക​​ളി​​ൽ/​​കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം 30ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ​​യാ​​യി ദീ​​ർ​​ഘി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ൾ നി​​ക​​ത്തു​​ന്ന​​തി​​നു​​ള്ള മോ​​പ്പ്-​​അ​​പ്പ് കൗ​​ണ്‍​സ​​ലിം​​ഗ് സം​​ബ​​ന്ധി​​ച്ച മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.0471 2332123, 2339101,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.