മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര നീ​ട്ടിവ​ച്ചു
മു​ഖ്യ​മ​ന്ത്രി​യു​ടെ  യാ​ത്ര നീ​ട്ടിവ​ച്ചു
Friday, August 17, 2018 12:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​നം പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ മു​​ങ്ങി​​ത്താ​​ഴു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ ചി​​കി​​ത്സാ​​ർ​​ഥ​​മു​​ള്ള അ​​മേ​​രി​​ക്ക​​ൻ യാ​​ത്ര നീ​​ട്ടി വ​​ച്ചു. സം​​സ്ഥാ​​ന​​ത്തു പ്ര​​ള​​യ​​ക്കെ​​ടു​​തി രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പ്ര​​ത്യേ​​ക മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ഇ​​ക്കാ​​ര്യം മു​​ഖ്യ​​മ​​ന്ത്രി ത​​ന്നെ സൂ​​ചി​​പ്പി​​ച്ചു.

പ്ര​​ള​​യ​​ക്കെ​​ടു​​തി​​ക്കു ശ​​മ​​ന​​മു​​ണ്ടാ​​യ ശേ​​ഷം മാ​​ത്ര​​മേ അ​​മേ​​രി​​ക്ക​​ൻ യാ​​ത്ര ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യു​​ള്ളു. ബ​​ക്രീ​​ദി​​നെ തു​​ട​​ർ​​ന്ന് അ​​ടു​​ത്ത ആ​​ഴ്ച​​യി​​ലെ പ​​തി​​വു മ​​ന്ത്രി​​സ​​ഭാ യോ​​ഗം 21നാ​​കും ചേ​​രു​​ക. ഈ ​​മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം ത​​ന്നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​മാ​​സം 19 മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ ആ​​റു​​വ​​രെ​​യാ​​ണു മേ​​യോ ക്ലി​​നി​​ക്കി​​ലെ ചി​​കി​​ത്സ​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ യാത്ര നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.